Only logged in customers who have purchased this product may leave a review.
മോചനം
₹280.00
In stock
ഭൂട്ടാന് ഭരണകൂടത്തെയും സാമൂഹികഘടനയേയും അടുത്തറിഞ്ഞ ജി. ബാലചന്ദ്രന്റെ ആത്മസ്പര്‍ശിയായ രചന. ഭൂട്ടാന് ഭരണകൂടം അയല്‍ രാജ്യമായ ഇന്ത്യയോടുകാണിക്കുന്ന വിവേചനത്തിന്റെ നേര്‍ക്കാഴ്ചകള്‍. നോവല്‍
നോവലിസ്റ്റ്, ബാലസാഹിത്യകാരന്‍. ഭൂട്ടാന് എന്ന അപരിചിത ഭൂവിഭാഗത്തെയും അതിന്റെ സവിശേഷ സംസ്കാരത്തെയും മലയാളികളിലേക്കെത്തിച്ച എഴുത്തുകാരന്. 1939ല്‍ ജനിച്ചു. ഭൂട്ടാന് ഗവണ്മെന്റിന്റെ വിദ്യാഭ്യാസ വകുപ്പില്‍ അധ്യാപകനും പ്രിന്‍സിപ്പലുമായിരുന്നു. ഭൂട്ടാന് രാജകീയ ഭരണകൂടത്തിന്റെ ഇന്ത്യക്കാരോടുള്ള വിവേചനത്തില്‍ പ്രതിഷേധിച്ച് ജോലി രാജിവെച്ചു. സ്മരണ, വ്യാളി, ജക, രശ്മി, മോചനം, ഉറുമ്പുകള്‍, പ്രവാസം, സ്വാശ്രയം, ചിലന്തി, കാട്ടുനീതി, ഉണര്‍ന്ന മനസ്സുകളും കരിഞ്ഞുപോയൊരു പൂമൊട്ടും എന്നിവ പ്രധാന കൃതികള്‍. എഴുകോണ്‍ അവാര്‍ഡ്, സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ്, ഭീമാ ബാലസാഹിത്യ അവാര്‍ഡ് ഇവ ലഭിച്ചിട്ടുണ്ട്. 2003ല്‍ അന്തരിച്ചു. ഭാര്യ: ആനന്ദവല്ലി. മക്കള്‍: മഞ്ജു, മനു.
Reviews
There are no reviews yet.