Add a review
You must be logged in to post a review.
₹55.00 ₹44.00
20% off
In stock
സമീക്ഷാകാവ്യം
തന്റെ പതിനാലാമത്തെ വയസ്സുവരെ മാത്രമേ യേശുക്രിസ്തു സ്വന്തം നാട്ടില്‍ ഉണ്ടായിരുന്നുള്ളൂ. പതിനാലാമത്തെ വയസ്സില്‍ ഒരു യഹൂദപണ്ഡിതന്റെ പ്രഭാഷണം മകന് കേട്ടുകൊണ്ടിരിക്കുന്നതായി അമ്മ മറിയം കാണുകയുണ്ടായിട്ടുണ്ട്. പിന്നീട് തന്റെ മുപ്പതാമത്തെ വയസ്സില്‍ മധ്യപൂര്‍വേഷ്യയില്‍ പ്രത്യക്ഷപ്പെട്ടു. ജനങ്ങളോട് സദുപദേശങ്ങള്‍ ചെയ്തുതുടങ്ങി. ആ മഹാനുഭാവന്റെ കുരിശേറ്റം മുപ്പത്തിമൂന്നാമത്തെ വയസ്സിലാണ് എന്നും പറയപ്പെടുന്നു. കുരിശില്‍ മരിച്ചിട്ടില്ലായിരുന്നുവെങ്കില്‍ അവിടുന്ന് ദീര്‍ഘകാലം ജീവിച്ചിരുന്നിരിക്കണം. കുരിശുസംഭവത്തിനുശേഷം പുനരുത്ഥാനം ഉണ്ടായി എന്നും തുടര്‍ന്ന് നാല്പതോളം ദിവസങ്ങള്‍ യേശു ആ പ്രദേശത്തുതന്നെ കാണപ്പെട്ടു എന്നതിനും ബൈബിളില്‍ തെളിവുകളുണ്ടല്ലോ. എന്നാല്‍, ഈ നാല്പതു ദിവസത്തിനുശേഷവും പതിനാലുമുതല്‍ മുപ്പതു വയസ്സുവരെയുള്ള കാലയളവിലും ആ മനുഷ്യപുത്രന് എവിടെയായിരുന്നു എന്നതിനും അദ്ദേഹത്തിന് എന്തു സംഭവിച്ചു എന്നതിനും വിശ്വസനീയമായ തെളിവുകളില്ല. യേശുക്രിസ്തു കാശ്മീരില്‍ മുതലായ ചില പുസ്തകങ്ങള്‍ മനുഷ്യരുടെ അടങ്ങാത്ത ക്രിസ്തുസമീക്ഷയുടെ (അന്വേഷണത്തിന്റെ) ബഹിസ്ഫുരണങ്ങളാവാനേ നിവൃത്തിയുള്ളൂ.
‘ധര്മസ്യ തത്ത്വം നിഹിതം ഗുഹായാം’ എന്നു വ്യാസന് പറഞ്ഞതുപോലെ ഇവിടെയും യേശുവിന്റെ അന്ത്യകാലത്തെക്കുറിച്ചുള്ള അന്വേഷണം ഏറക്കുറെ കല്പനയില് ഒളിച്ചിരിക്കുന്നു.
മൂന്നേ മൂന്നു കൊല്ലംകൊണ്ട് മനുഷ്യസമൂഹത്തെ മുഴുവനും മാറ്റിമറിച്ച ഈ മഹാശയന് ഒടുവില്‍ എന്തു സംഭവിച്ചു എന്നറിയുവാനുള്ള അന്തസ്ത്വര എന്നെയും ആ വഴിക്ക് ചിന്തിപ്പിച്ചു.
കാലക്കടലിന്‍ തിരയില്‍ മുങ്ങി
കാമിതരത്നമെടുത്തു മടങ്ങാന്‍
കവിയെ ചുഴിയിലെറിഞ്ഞീടുന്നൂ
കരുണ നിറഞ്ഞ മഹാകവി, ദൈവം.
കദനത്തിരകളില്നിന്നമൃതിത്തിരി
കരഗതമായാല്‍ ധന്യം ജന്മം.
പ്രശസ്ത കവി, ഗാനരചയിതാവ്, ചലച്ചിത്ര സംവിധായകന്. 1934ല്‍ ജനിച്ചു. അഭിഭാഷകനായി രുന്നു. പന്ത്രണ്ടോളം കൃതികള്‍ പ്രസിദ്ധീകരിച്ചു. അഞ്ചു കന്യകകള്‍, ആയിരം നാവുള്ള മൗനം, കേച്ചേരിപ്പുഴ, ആലില, നാദബ്രഹ്മം, മുഖപടമില്ലാതെ, അമൃത് എന്നിവയാണ് പ്രശസ്ത കാവ്യകൃതികള്‍. മധു സംവിധാനം ചെയ്ത 'സിന്ദൂരച്ചെപ്പ്' എന്ന വ്യത്യസ്ത സിനിമയുടെ തിരക്കഥാ രചയിതാവാണ്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കവനകൗതുകം അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, ആശാന് െ്രെപസ്, രാമാശ്രമം അവാര്‍ഡ്, ചങ്ങമ്പുഴ അവാര്‍ഡ്, നാലപ്പാടന് അവാര്‍ഡ് തുടങ്ങി നിരവധി പ്രമുഖ പുരസ്കാരങ്ങള്‍ ലഭിച്ചു. നൂറോളം ചലച്ചിത്രങ്ങള്‍ക്കുവേണ്ടി ഗാനങ്ങളെഴുതി. മികച്ച ഗാനരചനയ്ക്കുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. മരം, വനദേവത, നീലത്താമര എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റും കേരള സംഗീത നാടക അക്കാദമിയുടെ അസിസ്റ്റന്റ് സെക്രട്ടറിയുമായിരുന്നു.
You must be logged in to post a review.
Reviews
There are no reviews yet.