Book Matsyamazha Peyyunna Sandhyakal
Book Matsyamazha Peyyunna Sandhyakal

മത്സ്യമഴ പെയ്യുന്ന സന്ധ്യകള്‍

180.00

7 in stock

Author: Sasidharan N Category: Language:   Malayalam
ISBN 13: 9788182665811 Publisher: Mathrubhumi
Specifications Pages: 216 Binding:
About the Book

നാടകകൃത്തും നിരൂപകനുമായ എന്‍. ശശിധരന്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരം. സാഹിത്യവും നാടകവും സിനിമയും രാഷ്ട്രീയവും സൗഹൃദവും വിശപ്പും ഏകാന്തതയും മരണവുമെല്ലാം ഇതില്‍ കടന്നുവരുന്നു. ഒപ്പം, ഓര്‍മകളുടെ ചൂടും ചുരും നിറഞ്ഞ അനുഭവക്കുറിപ്പുകളും ദീര്‍ഘമായ അഭിമുഖസംഭാഷണവും.

‘അനുഭവങ്ങള്‍ ഓര്‍മകളായിത്തീരുന്ന സവിശേഷസന്ധിയില്‍, ഓര്‍മകള്‍ക്കുമേല്‍ കാലം നേരിയ മഞ്ഞുതിരശ്ശീല വിരിച്ചിടുന്നുണ്ട്. പിന്നീടൊരിക്കലും അനുഭവങ്ങള്‍ക്കു സ്വയം നിര്‍ണയാവകാശമില്ല. അനുഭവയാഥാര്‍ഥ്യങ്ങള്‍ക്കുപരിയായി ഓര്‍മകളില്‍ ജ്വലിച്ചുനില്ക്കുന്നത് പലപ്പോഴും മറ്റു ചിലതാണ്; കാലവും കാലാവസ്ഥയും പ്രകൃതിയും ഗന്ധവും മറ്റും മറ്റും ഇഴചേര്‍ന്ന് പരുവപ്പെടുന്ന സവിശേഷമായ ഒരന്തരീക്ഷം. അതുകൊണ്ടുതന്നെ, ഒരാളുടെ ജീവചരിത്രമല്ല അയാളുടെ ഓര്‍മകള്‍…. ‘എന്ന് ഈ പുസ്തകത്തിലെ ‘വൃശ്ചികക്കാറ്റു വീശുമ്പോള്‍’ എന്ന കുറിപ്പില്‍ എന്‍. ശശിധരന്‍ പറയുന്നത് ഈ പുസ്തകത്തിലെ അനുഭവക്കുറിപ്പുകളുടെ ജൈവികതയ്ക്കുള്ള സാക്ഷ്യമാണ്.

നാലു ഭാഗങ്ങളിലായി മുപ്പത്തിനാലു ലേഖനങ്ങളും അഭിമുഖ സംഭാഷണവുമുള്‍ക്കൊള്ളുന്നതാണ് ‘മത്സ്യമഴ പെയ്യുന്ന സന്ധ്യകള്‍’.
ഹാരുകി മുറകാമിയുടെ ‘കാഫ്ക ഓണ്‍ ദ ഷോര്‍’, മരിയാ വര്‍ഗാസ് യോസയുടെ ‘ഡ്രീം ഓഫ് ദ സെല്‍ട്ട്’, മോ യാന്റെ ‘വെളുത്തുള്ളി ഗാഥകള്‍’ തുടങ്ങി, ഓര്‍ഹന്‍ പാമുക്ക്, ഉംബര്‍ട്ടോ എക്കോ, അഡോണിസ്, മത്തിയാസ് നെസ്‌പോളോ, തൊമാസ് എലോയ് മാര്‍ത്തിനെസ്, മിക്ലോഷ് റാഡ്‌നോതി തുടങ്ങി നിരവധി എഴുത്തുകാരുടെ പുസ്തകങ്ങളെക്കുറിച്ചുള്ളതാണ് ആദ്യഭാഗം. മലയാള എഴുത്തുകാരെ ക്കുറിച്ചുള്ള രണ്ടാം ഭാഗത്തില്‍ എസ്. കെ. പൊറ്റെക്കാട്ടിന്റെ ‘തെരുവിന്റെ കഥ’, സച്ചിദാനന്ദന്റെ കവിതാവിവര്‍ത്തനപുസ്തകം ‘മൂന്നാംലോക കവിത’ സി. വി. ബാലകൃഷ്ണന്റെ ‘പരല്‍മീന്‍ നീന്തുന്ന പാടം’, ഇ. സന്തോഷ് കുമാറിന്റെ ‘അന്ധകാരനഴി’, സുസ്‌മേഷ് ചന്ത്രോത്തിന്റെ ‘പേപ്പര്‍ലോഡ്ജ്’, സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥകള്‍ തുടങ്ങിയവയെക്കുറിച്ചു പറയുന്നു. തിയോഡറസ് ആഞ്ജലോ പൗലോ, വാര്‍വിക് തോണ്‍ടണ്‍, ലാര്‍സ് വോണ്‍ ട്രയര്‍, ഇന്ത്യയുടെ സ്വന്തം ഋത്വിക് ഘട്ടക്ക്, തുടങ്ങി ലോകപ്രശസ്ത സിനിമാ സംവിധായകരാണ് മൂന്നാം ഭാഗത്ത് കടന്നു വരുന്നത്. എഴുത്തുകാരന്റെ സ്വന്തം അനുഭവങ്ങളുടെ നനവും പച്ചപ്പും ചുരും ചൂടും നിറഞ്ഞുനില്ക്കുന്നതാണ് നാലാംഭാഗം.
ഇങ്ങിനെ വായനയുടെയും എഴുത്തിന്റെയും കാഴ്ചയുടെയും അനുഭവങ്ങളുടെയും നേരെഴുത്തിന്റെ തെളിച്ചമുള്ള ഈ പുസ്തകം എഴുത്തിന്റെ സത്യസന്ധതകൊണ്ടും ലാളിത്യംകൊണ്ടും വിഷയങ്ങളുടെ ആഴംകൊണ്ടും ശ്രദ്ധേയമാകുന്നു.

The Author
Sasidharan N

Reviews

There are no reviews yet.

Add a review