Sale!
Book Mathrubhumi Onappathippu 2020
Book Mathrubhumi Onappathippu 2020

മാതൃഭൂമി ഓണപ്പതിപ്പ്-2020

100.00 90.00

In stock

Categories: , Language:   Malayalam
ISBN: Publisher: Mathrubhumi
Specifications Pages: 536 Binding: Perfect Binding (Softcover) Weight: 640
About the Book

വായനയുടെ വാര്‍ഷികോല്‍സവമാണ്‌ മലയാളികൾക്ക് ഓണം. മാതൃഭൂമി ഓണപ്പതിപ്പ്‌ അക്ഷരാര്‍ഥത്തില്‍ വായനയുടെ മഹോത്സവത്തിലേക്കാണ്‌ മലയാളിയെ ക്ഷണിക്കുന്നത്. മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ ബാല്യ കൗമാര യൗവനകാല ജീവിതം സമ്പൂര്‍ണമായി രേഖപ്പെടുത്തുന്ന ആത്മകഥയാണ്‌ പ്രധാന വിഭവങ്ങളില്‍ ഒന്ന്‌. സിനിമയിലെത്തും മുന്‍പ്‌ മോഹന്‍ലാല്‍ ജീവിച്ച ജീവിതം സമഗ്രമായി രേഖപ്പെടുത്തുന്നു. ബംഗാളില്‍ നിന്ന്‌ കേരളത്തില്‍ എത്തി കേരളീയരായി ജീവിക്കുന്ന രണ്ട്‌ കലാകാരികൾ; കബിത മുഖര്‍ജിയും പല്ലവി കൃഷ്ണനും, ഓണപ്പതിപ്പിനായി കണ്ടുമുട്ടുന്നു. യഥാര്‍ഥ ബംഗാളി എന്താണെന്ന്‌ നമ്മോട്‌ പറയുന്നു. ഒപ്പം മഹാനടന്‍ നെടുമുടി വേണുവിന്റെ ആത്മഭാഷണവുമുണ്ട്‌.
മലയാള ചെറുകഥയിലേയും കവിതയിലേയും എല്ലാ തലമുറയിലും പെട്ട 50 പേര്‍ ഓണപ്പതിപ്പില്‍ സംഗമിക്കുന്നു. അവരുടെ കൃതികൾ വായിക്കുന്നതിനൊപ്പം ആ എഴുത്തുകാരുടെ ശബ്ദത്തില്‍ അവ കേൾക്കുകയും ചെയ്യാം. ഇതാദ്യമായാണ്‌ ഓണപ്പതിപ്പ്‌ ഒരു ശബ്ദോത്സവം
കൂടിയായി മാറുന്നത്‌. എഴുത്തുകാരുടെ ശബ്ദം എല്ലാക്കാലത്തേക്കുമായി സൂക്ഷിച്ചു വെക്കാനുള്ള അവസരമാണ്‌ വായനക്കാര്‍ക്ക്‌ ഓണപ്പതിപ്പ്‌ നല്‍കുന്നത്‌.
രണ്ട്‌ പുസ്തകങ്ങളിലായി (വോള്യം ഒന്ന്‌ -276 പേജ്‌, വോള്യം രണ്ട്‌ 260 പേജ്‌)പുറത്തിറങ്ങുന്ന പ്രത്യേക പതിപ്പ്…

You're viewing: Mathrubhumi Onappathippu 2020 100.00 90.00
Add to cart