Only logged in customers who have purchased this product may leave a review.
₹45.00 ₹36.00
20% off
Out of stock
‘മതിലുകളി’ല്‍ കഥാകൃത്തിന്റെ ജയില്‍വാസം വര്ണനാവിഷയമാകുന്നു. പക്ഷേ, ആ കഥയും പോലീസ് മര്‍ദ്ദനങ്ങളെക്കുറിച്ചോ രാഷ്ട്രീയത്തടവുകാര്‍ക്ക് അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളെക്കുറിച്ചോ അല്ല. ‘ആരും എന്നെ തല്ലിയില്ല’, അദ്ദേഹം എഴുതുന്നുഃ ‘ലോക്കപ്പില്‍ക്കിടന്ന് ഞാന്‍ കുറേ പോലീസ് കഥകളെഴുതി. കടലാസും പെന്‍സിലും പോലീസ് ഇന്‍സ്പെക്ടര്‍ തന്നതാണ്.’ അതുപോലെതന്നെ ജയിലിനുളളിലെ അന്തരീക്ഷവും അത്ര കഠോരമായിരുന്നില്ല. ഭക്ഷണത്തിന് കോഴിമുട്ടയുണ്ട്. ചായ കുടിക്കാം, ബീഡി വലിക്കാം, വായിക്കാം. അവിടെവച്ച് ബഷീര്‍ ബ്രിഡ്ജ് കളിക്കാന്കൂടി പഠിച്ചുവത്രെ. പക്ഷേ, മതിലുകളും വാതിലുകളും ഉണ്ടായിരുന്നു. എവിടെ നോക്കിയാലും വാര്ഡന്മാരും. ജയിലറുമായും ജയില്സൂപ്രണ്ടുമായും അദ്ദേഹം രമ്യതയില്‍ കഴിഞ്ഞു. ജയില്‍വളപ്പില്‍ പനിനീര്‍ച്ചെടികള്‍ നട്ടുപിടിപ്പിച്ച് ഒരു പൂന്തോട്ടവും അദ്ദേഹം ഉണ്ടാക്കിക്കളഞ്ഞു. പക്ഷേ, ഇതെല്ലാം ഒരു പ്രേമകഥയുടെ പശ്ചാത്തലവിവരണങ്ങളാണെന്ന് ഓര്‍ക്കണം. ‘മതിലുകള്‍ എന്ന പേരില്‍ ഒരു ചെറിയ പ്രേമകഥ നിങ്ങളാരെങ്കിലും കേട്ടിട്ടുണ്ടോ?’ എന്നിങ്ങനെയാണ് കഥ ആരംഭിക്കുന്നതുതന്നെ. ബഷീര്‍ എഴുതിയ പ്രേമകഥകളില്വച്ച് ഏറ്റവും അസാധാരണമായ ഒരു പ്രേമകഥ. സംഭവം കഴിഞ്ഞു കൊല്ലങ്ങള്‍ക്കുശേഷം ഏകാന്തതയില്‍ നുണഞ്ഞാസ്വദിക്കുന്ന ഒരു പ്രേമകഥ.
Only logged in customers who have purchased this product may leave a review.
Reviews
There are no reviews yet.