Only logged in customers who have purchased this product may leave a review.
മാനസി
₹90.00 ₹72.00
20% off
Out of stock
Get an alert when the product is in stock:
എല്ലാറ്റിനെയും തന്റെ വരുതിയിലാക്കാന്‍ ത്രസിച്ചുനില്ക്കുന്ന സ്ഥിതിവ്യവസ്ഥയുടെ പ്രഹരങ്ങള്‍ കഠിനാമണ്. ആധിപത്യ-വിധേയത്വമൂല്യങ്ങളില് നിലനില്ക്കുക. അതിന്റെ പകര്‍പ്പുകള്‍ നിര്മ്മിച്ചുകൊണ്ടരിക്കുക എന്നവിധം ഇരട്ടബന്ധനത്തിലാണ് ലോകജീവിതം ക്രമപ്പെടുത്തപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഈ ബന്ധനത്തിലായിരിക്കുമ്പോള്തന്നെ അതിന്റെ പരാധീനതകള്‍ തിരിച്ചറിഞ്ഞുതുടങ്ങുന്നവര്‍ പുതുചിന്തകളുടെ സാധ്യതകള്‍ ആരായുന്നു. ഇത്തരമൊരു സാധ്യതയാണ് ഭൗമിക ജനാധിപത്യചിന്തയും അതിന്റെ പ്രയോഗവും. യുദ്ധം, പരിസ്ഥിതി ചൂഷണങ്ങള്‍, ലൈംഗികമായ പാര്‍ശ്വവല്‍ക്കരണം, വര്‍ണ്ണവിവേചനങ്ങള്‍ എന്നിവ ചോദ്യം ചെയ്യപ്പെടുന്നതിനൊപ്പം ബദല്‍ അന്വേഷണങ്ങളും ഉണ്ടാകുന്നു. അധികാര രാഷ്ട്രീയം, അതിന്റെ അക്രമാത്മകമായ അവസ്ഥ, ചീഞ്ഞുകഴിഞ്ഞ അതിന്റെ നില എന്നിവ വിഷയമാക്കുന്ന ഈ കൃതി ഭൗമികജനാധിപത്യത്തിന്റെ പ്രതിശബ്ദങ്ങളും പകരുന്നു. ഇത് മാനസി എന്ന നോവല്‍ രൂപപ്പെടുത്തുന്ന ഒരു പാഠമാണ്.
– മ്യൂസ് മേരി ജോര്‍ജ്ജ്.
ലോകപ്രശസ്ത കവയിത്രിയും മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരിയും. നാലപ്പാട്ട് ബാലാമണിഅമ്മയുടെയും മാതൃഭൂമി മാനേജിങ് എഡിറ്ററായിരുന്ന വി.എം.നായരുടെയും മകള്‍. തൃശ്ശൂരില്‍ പുന്നയൂര്‍ക്കുളത്ത് ജനിച്ചു. ഭര്‍ത്താവ് മാധവദാസ്. മതിലുകള്‍, നരിച്ചീറുകള്‍ പറക്കുമ്പോള്‍, തരിശുനിലം, എന്റെ സ്നേഹിത, അരുണ, ചുവന്ന പാവാട, പക്ഷിയുടെ മണം, തണുപ്പ്, മാനസി, മാധവിക്കുട്ടിയുടെ തിരഞ്ഞെടുത്ത കഥകള്‍, എന്റെ കഥ, ബാല്യകാലസ്മരണകള്‍, വര്‍ഷങ്ങള്‍ക്കു മുമ്പ്, ചന്ദനമരങ്ങള്‍, മനോമി, ഡയറിക്കുറിപ്പുകള്‍, നീര്‍മാതളം പൂത്തകാലം, ചേക്കേറുന്ന പക്ഷികള്‍, ഒറ്റയടിപ്പാത, മാധവിക്കുട്ടിയുടെ മൂന്നു നോവലുകള്‍, നഷ്ടപ്പെട്ട നീലാംബരി, നിലാവിന്റെ മറ്റൊരിഴ, മാധവിക്കുട്ടിയുടെ സ്ത്രീകള്‍, വണ്ടിക്കാളകള്‍ എന്നിവ പ്രധാന കൃതികള്‍. സമ്മര്‍ ഇന്‍ കല്‍ക്കത്ത, ആല്‍ഫബറ്റ് ഒാഫ് ദ ലസ്റ്റ്, ദ് ഡിസ്റ്റന്‍സ്, ഓള്‍ഡ് പ്ലേ ഹൗസ്, കലക്ടഡ് പോയംസ് തുടങ്ങിയവ ഇംഗ്ലീഷ് കവിതാസമാഹാരങ്ങളും. എന്റെ കഥ നിരവധി വിദേശഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1964-ല്‍ ഏഷ്യന്‍ പോയട്രി പ്രൈസ്, 1965-ലെ ഏഷ്യന്‍ രാജ്യങ്ങളിലെ ഇംഗ്ലീഷ് കൃതികള്‍ക്കുള്ള കെന്റ് അവാര്‍ഡ്, ആശാന് വേള്‍ഡ് പ്രൈസ്, സാഹിത്യ അക്കാദമി പുരസ്കാരം, 1997ലെ വയലാര്‍ രാമവര്‍മ പുരസ്കാരം തുടങ്ങി നിരവധി ദേശീയ-അന്തര്‍ദേശീയ ബഹുമതികള്‍. ഇല്ലസ്ട്രേറ്റഡ് വീക്കിലി ഒാഫ് ഇന്ത്യയുടെ പോയട്രി എഡിറ്റര്‍, കേരള ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി പ്രസിഡന്റ്, പോയറ്റ് മാസികയുടെ ഓറിയന്റ് എഡിറ്റര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. 2009-ല്‍ അന്തരിച്ചു.
Reviews
There are no reviews yet.