Only logged in customers who have purchased this product may leave a review.
മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍ (യു.ഏ.ഖാദര്‍)
₹225.00 ₹180.00
20% off
Out of stock
Get an alert when the product is in stock:
നാടോടിക്കഥകളുടെയും ഐതിഹ്യങ്ങളുടെയും യക്ഷിക്കഥകളുടെയും വര്‍ണ്ണമേഘങ്ങള്‍ നിറഞ്ഞതാണ് ഖാദര്കഥകളുടെ നീലാകാശം. അത്ഭതപ്പെടുത്തുന്നതാണ് അതിന്റെ വിസ്തൃതി. കഥകളുടെ ഒരു മഹാകാശം തന്നെ ഖാദറിന്റേതായുണ്ട്. ദേശത്തിന്റെ ചൂടും ചൂരും ഉള്‍ക്കൊള്ളുന്ന ഖാദര്‍മൊഴികള്‍ ഇതഃപര്യന്തം നാം ശീലിച്ചുപോന്ന സാഹിത്യഭാഷയുടെ ഫ്രെയിമുകളെ തകര്‍ക്കുന്നവയാണ്. ദേശത്തിന്റെ സമസ്ത ഭാവങ്ങളെയും ഒപ്പിയെടുക്കാന്‍ സമര്‍ത്ഥമാണ് ഈ മൊഴിവിശേഷം. സമകാല രാഷ്ട്രീയ സാമൂഹ്യ സദാചാരവ്യവസ്ഥകള്‍ സുന്ദരമായ ഈ മൊഴിയിലൂടെ വാര്‍ന്നു വീഴുന്നു; കഥകളായി രൂപംകൊള്ളുന്നു. ഈ കഥകളെല്ലാം നമ്മെ രസിപ്പിക്കുമെന്നതില്‍ പക്ഷാന്തരമില്ല. കാരണം ഈ കഥകള്‍ക്ക് യു.ഏ. ഖാദര്‍ സാക്ഷിയാണ്.
1935ല്‍ ബര്‍മയില്‍ ജനിച്ചു. കേരള സാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി എന്നിവയില്‍ അംഗവും സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം വൈസ് പ്രസിഡണ്ടുമായിരുന്നു. അഘോരശിവം, ഒരു പിടി വറ്റ്, ചങ്ങല, അടിയാധാരം, തൃക്കോട്ടൂര്‍ പെരുമ, കളിമുറ്റം, കഥപോലെ ജീവിതം, കൃഷ്ണമണിയിലെ തീനാളം, ഖാദറിന്റെ പത്തു ലഘു നോവലുകള്‍, ഖാദറിന്റെ പെണ്ണുങ്ങള് എന്നിവ പ്രധാന കൃതികള്‍. ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ് ഭാഷകളില്‍ കഥകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്(രണ്ടു തവണ), അബുദാബി ശക്തി അവാര്‍ഡ്, എസ്.കെ. പൊറ്റെക്കാട്ട് അവാര്‍ഡ്, മലയാറ്റൂര്‍ അവാര്‍ഡ്, സി.എച്ച്. മുഹമ്മദ് കോയ സാഹിത്യ അവാര്‍ഡ് ഇവ ലഭിച്ചു. ഭാര്യ: ഫാത്തിമാ ബീവി. വിലാസം: ഭഅക്ഷരം', പോസ്റ്റ് ഗുരുവായൂരപ്പന് കോളേജ്, കോഴിക്കോട്.
Reviews
There are no reviews yet.