മലബാര്‍ പ്രവിശ്യ
₹120.00
6 in stock
ശാസ്ത്രീയമായ ചരിത്രരചന വേണ്ടത്ര സമ്പുഷ്ടമാകാതിരുന്ന ഒരു കാലഘട്ടത്തില്‍ മലബാറിനെപ്പറ്റി അന്ന് ലഭിക്കാവുന്ന രേഖകള്‍ ഉപയുക്തമാക്കി ഒരു മാന്വല്‍ രചിക്കുന്നതില്‍ അന്നത്തെ മലബാര്‍ ജില്ലാകലക്ടറായിരുന്ന വില്യം ലോഗന് പുലര്‍ത്തിയ ചരിത്രരചനാവൈഭവത്തിന്റെ സാക്ഷ്യമാണ് മലബാര്‍ മാന്വല്‍.
ചരിത്രവിദ്യാര്‍ത്ഥികളെയും പണ്ഡിതന്മാരെയും ആകര്‍ഷിക്കുന്ന ഏക മാന്വല്‍ മലബാറിന്റേതാണ്. മലബാറിനെ സംബന്ധിക്കുന്ന എല്ലാ പ്രധാനകാര്യങ്ങളും ഇതില്‍ പരാമര്‍ശിക്കപ്പെടുന്നു.
മലബാറിന്റെ ജനജീവിതം, സംസ്കാരം, പുരാവൃത്തം, ഐതിഹ്യം, രാഷ്ട്രീയചരിത്രം, പ്രകൃതി എന്നിവയെ സംബന്ധിച്ച അടിസ്ഥാന വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന മലബാര്‍ മാന്വലിലെ പ്രവിശ്യ, ഭൂമി എന്നീ ഭാഗങ്ങളാണ് ഈ കൃതി.
വില്യം ലോഗന് മലബാറിലെ ഭരണാധികാരിയും ജില്ലാ ജഡ്ജിയുമായിരുന്നു. 1841ല്‍ സ്കോട്ട്ലണ്ടില്‍ ജനിച്ചു. എഡിന്‍ബര്‍ഗില്‍ വിദ്യാഭ്യാസം. ഏറ്റവും ബുദ്ധിശാലിയായ വിദ്യാര്‍ഥിക്കുള്ള ഡ്യൂക്ക്സ് മെഡല്‍ നേടി. ഇന്ത്യയില്‍ സിവില്‍ സര്‍വീസ് പദവി നേടിയ ലോഗന് കുടുംബത്തിലെ ആദ്യത്തെ വ്യക്തി. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ പ്രാവീണ്യം. സബ് കലക്ടര്‍, തിരുവിതാംകൂര്‍ കൊച്ചി ആക്ടിങ് റസിഡണ്ട്, ജില്ലാ കലക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലബാറിന്റെ സാമ്പത്തിക പുരോഗതിയില്‍ ശ്രദ്ധാലുവായിരുന്നു. ശാസ്ത്രീയമായ കൃഷിരീതി നടപ്പിലാക്കുക, കോഴിക്കോട് തുറമുഖം വികസിപ്പിക്കുക, മാപ്പിള സ്കൂളുകള്‍ തുടങ്ങുക, കുടിയാന് സ്ഥിരാവകാശം നല്‍കുക, മരുമക്കത്തായ സമ്പ്രദായം നിര്‍ത്തുക എന്നിവ ലക്ഷ്യങ്ങളായിരുന്നു. A Collection of Treaties, Engagements and other papers of Importance Relating to British Affairs in Malabar, Mr. Grames Glossory of Malayalam Word and Phrases എന്നിവ എഡിറ്റ് ചെയ്ത പുസ്തകങ്ങളാണ്. 1914ല്‍ അന്തരിച്ചു.
Reviews
There are no reviews yet.