Book Malabar : Paithrukavum Prathapavum
Book Malabar : Paithrukavum Prathapavum

മലബാര്‍ പൈതൃകവും പ്രതാപവും

400.00

4 in stock

Author: Dr P B Salim Ias Category: Language:   Malayalam
Edition: 1 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

മലബാര്‍ ഒരപൂര്‍വദേശമായിരുന്നു. കേട്ടറിഞ്ഞവര്‍ക്ക് മലബാറൊരു വിസ്മയമായിരുന്നു. വന്നെത്തിയവര്‍ക്ക് അദ്ഭുതദേശവും. പന്ത്രണ്ടാം നൂറ്റാണ്ടിനുശേഷം മുന്നൂറോളം വര്‍ഷക്കാലം മലബാര്‍ ഒരു സുവര്‍ണദേശമായി പുകള്‍പെറ്റു. അക്കാലങ്ങളില്‍ അറിയപ്പെടുന്ന ദേശങ്ങളില്‍ പ്രശസ്തിയുടെ ഉച്ചിയിലായിരുന്നു മലബാര്‍. വിദേശികള്‍ക്ക് മലബാര്‍ ഏറ്റവും സുരക്ഷിതമായ വാസകേന്ദ്രമായിരുന്നു. വാണിജ്യത്തിനും അല്ലാത്തതിനുമായ കാര്യങ്ങള്‍ക്ക് ഏറ്റവും സുരക്ഷിതത്വം ഉറപ്പുനല്കുന്ന കേന്ദ്രങ്ങളില്‍ പ്രമുഖമായ ഒന്നായി കോഴിക്കോട് തുറമുഖം മാറിക്കഴിഞ്ഞിരുന്നു. ഏറ്റവും ഉയര്‍ന്ന നാഗരികതയുടെ അടയാളങ്ങളായായിരുന്നു ഇവിടം പ്രകാശിച്ചിരുന്നത്. മലബാറിന്റെ ചരിത്രത്തിലേക്കും സാമൂഹികവ്യവഹാരങ്ങളിലേക്കും വഴികളിലേക്കും ആഴമേറിയ അന്വേഷണം. മലബാറുകാരന്‍ കൂടെക്കൊണ്ടുനടക്കേണ്ട പുസ്തകം.

എഡിറ്റേഴ്‌സ്: ഡോ. പി.ബി. സലിം ഐ.എ.എസ്., എന്‍.പി. ഹാഫിസ് മുഹമ്മദ്, എം.സി. വസിഷ്ഠ്
ചിത്രീകരണം:മദനന്‍
ഫോട്ടോസ്:പി. മുസ്തഫ

The Author
Dr P B Salim Ias

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയില്‍ പി.കെ. ബാവയുടെയും മീരാഉമ്മയുടെയും മകനായി ജനിച്ചു. 2001-ല്‍ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഏഴു വര്‍ഷക്കാലം പശ്ചിമ ബംഗാളില്‍ മിഡ്‌നാപ്പൂര്‍ അസി. കളക്ടര്‍, ബാരക്ക്പൂര്‍ സബ് കളക്ടര്‍. സൗത്ത് 24 പര്‍ഗനാസ് ജില്ലാ അഡീഷണല്‍ കളക്ടര്‍, ബംഗാള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായിരുന്നു. 2009 മുതല്‍ കോഴിക്കോട് ജില്ലാ കളക്ടര്‍. ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ജനോപകാരപ്രദമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. മാറാട് പ്രദേശത്തെ ജനങ്ങളെ പുനരധിവസിപ്പിച്ച 'സ്​പര്‍ശം' (ടജഅഞടഅങ) പദ്ധതി, വിദഗ്ധ തൊഴിലാളികളുടെ ലഭ്യത ഉറപ്പാക്കുന്ന 'സ്വാഭിമാന്‍' പദ്ധതി, 'നിര്‍മാണ്‍' മണല്‍ ഓണ്‍ലൈന്‍ വിതരണസംവിധാനം, കോഴിക്കോട് ജില്ലയെ പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കാന്‍ ആരംഭിച്ച ങഅജ പദ്ധതി എന്നിവ ശ്രദ്ധേയങ്ങളാണ്. 2007-ല്‍ ബ്രിട്ടീഷ് ഗവണ്മെന്റിന്റെ ബ്രിട്ടീഷ് ചീവനിങ് സ്‌കോളര്‍ഷിപ്പ്, 2009, 2010 വര്‍ഷങ്ങളില്‍ കേരള സര്‍ക്കാറിന്റെ സംസ്ഥാന ഇ-ഗവേര്‍ണന്‍സ് അവാര്‍ഡ്, 2010-ല്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സൗത്ത് ഇന്ത്യയില്‍നിന്നുള്ള ഏറ്റവും മികച്ച ജില്ലാ വരണാധികാരിക്കുള്ള അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: ഫാത്തിമത്ത് സുഹറ. മക്കള്‍: ഇശല്‍, ഹയ മറിയം.

Reviews

There are no reviews yet.

Add a review