മലബാര്‍ മാന്വല്‍
₹550.00 ₹440.00
20% off
In stock
കേരളചരിത്രപഠിതാക്കള്‍ക്കും ഗവേഷകര്‍ക്കും ഒഴിച്ചുകൂടാനാവാത്ത കൃതിയാണ് വില്യം ലോഗന്റെ ‘മലബാര്‍’. 1887-ല്‍ പ്രസിദ്ധീകൃതമായ ഈ ജില്ലാ ഗസറ്റിയര്‍ 1906, 1951 വര്‍ഷങ്ങളില്‍ മദിരാശി സര്‍ക്കാറും പിന്നീട് കേരള സര്‍ക്കാറിന്റെ ഗസറ്റിയേഴ്സ് ഡിപ്പാര്‍ട്ടുമെന്റും ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചു. ഡല്‍ഹിയിലെ ഏഷ്യന്‍ എജ്യൂക്കേഷനല്‍ സര്‍വീസസ് പോലുള്ള സ്വകാര്യ പ്രസാധകരും ‘മലബാര്‍’ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്കാദമിക് മേഖലയിലുള്ളവര്‍ക്കുമാത്രം പ്രാപ്യമായിരുന്ന ഈ കൃതി കേരളത്തിലെ സാധാരണക്കാര്‍ക്കിടയിലും പ്രചാരം നേടിയത് മാതൃഭൂമി പ്രസിദ്ധീകരിച്ച മലയാള പരിഭാഷയിലൂടെയാണ്. പ്രശസ്ത പത്രപ്രവര്‍ത്തകനായിരുന്ന ടി.വി.കെ.യുടെ മലബാര്‍ പരിഭാഷയുടെ ഏഴ് പതിപ്പുകള്‍ മാതൃഭൂമി പ്രസിദ്ധീകരിക്കുകയുണ്ടായി. ഇത് എട്ടാം പതിപ്പാണ്.
മലബാറിന്റെ ഭൂപ്രകൃതി, ജനത, മതങ്ങള്‍, പൂര്‍വചരിത്രം, വൈദേശികാക്രമണങ്ങള്‍, കുടിയായ്മ, ഭൂനികുതി സമ്പ്രദായങ്ങള്‍ തുടങ്ങി ചരിത്രപരവും സാമൂഹികവും സാമ്പത്തികവുമായ വസ്തുതകളെക്കുറിച്ചുള്ള പഠനം.
വില്യം ലോഗന് മലബാറിലെ ഭരണാധികാരിയും ജില്ലാ ജഡ്ജിയുമായിരുന്നു. 1841ല്‍ സ്കോട്ട്ലണ്ടില്‍ ജനിച്ചു. എഡിന്‍ബര്‍ഗില്‍ വിദ്യാഭ്യാസം. ഏറ്റവും ബുദ്ധിശാലിയായ വിദ്യാര്‍ഥിക്കുള്ള ഡ്യൂക്ക്സ് മെഡല്‍ നേടി. ഇന്ത്യയില്‍ സിവില്‍ സര്‍വീസ് പദവി നേടിയ ലോഗന് കുടുംബത്തിലെ ആദ്യത്തെ വ്യക്തി. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ പ്രാവീണ്യം. സബ് കലക്ടര്‍, തിരുവിതാംകൂര്‍ കൊച്ചി ആക്ടിങ് റസിഡണ്ട്, ജില്ലാ കലക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലബാറിന്റെ സാമ്പത്തിക പുരോഗതിയില്‍ ശ്രദ്ധാലുവായിരുന്നു. ശാസ്ത്രീയമായ കൃഷിരീതി നടപ്പിലാക്കുക, കോഴിക്കോട് തുറമുഖം വികസിപ്പിക്കുക, മാപ്പിള സ്കൂളുകള്‍ തുടങ്ങുക, കുടിയാന് സ്ഥിരാവകാശം നല്‍കുക, മരുമക്കത്തായ സമ്പ്രദായം നിര്‍ത്തുക എന്നിവ ലക്ഷ്യങ്ങളായിരുന്നു. A Collection of Treaties, Engagements and other papers of Importance Relating to British Affairs in Malabar, Mr. Grames Glossory of Malayalam Word and Phrases എന്നിവ എഡിറ്റ് ചെയ്ത പുസ്തകങ്ങളാണ്. 1914ല്‍ അന്തരിച്ചു.