₹110.00
In stock
ടി. കെ. ശങ്കരനാരായണൻ
സന്ധ്യക്ക് എം.ടി വന്നു. നല്ല ഒഴുക്കുള്ള പ്രസംഗം. ഗൗരവത്തിലുള്ള ശബ്ദം. പ്രസംഗത്തിലെ രണ്ടു സംഗതികൾ എന്റെ മനസ്സിൽ തട്ടി. ഒന്ന്, എനിക്ക് എന്റെ ജീവിതത്തേക്കാൾ വലുതാണ് സാഹിത്യം. രണ്ട്, ആർക്കും ആരെയും ഉപദേശിക്കാൻ അർഹതയില്ല. ഞാനെപ്പോഴും അതിൽ വിശ്വസിക്കുന്നു. എന്റെ കഥാപാത്രങ്ങൾ അത് പറഞ്ഞിട്ടുണ്ട്.
“എം.ടി യെക്കുറിച്ചെഴുതുന്നു എന്നറിഞ്ഞപ്പോൾ ചിലർ നിരുത്സാഹപ്പെടുത്തി. ‘മൂപ്പരെക്കുറിച്ചൊക്കെ എല്ലാവരും എഴുതിക്കഴിഞ്ഞില്ലേ. ഇനി നിങ്ങളായിട്ട്!’ അതായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയും. ക്രിക്കറ്റ് കളിയിൽ താരമാവാൻ കൊതിച്ചു നടന്ന ഒരു അയ്യരുകുട്ടിയിൽ എം.ടി എങ്ങനെ പ്രവർത്തിച്ചു എന്ന് ഓർത്തെടുക്കാനുള്ള ഒരു എളിയ ശ്രമം. മൂന്നാംകണ്ണ് പത്മരാജൻ സിനിമയാക്കിയിരുന്നെങ്കിൽ എന്റെ തലവര മറ്റൊന്നാവുമായിരുന്നു. അഞ്ചുവർഷം നിന്നുപോയ എഴുത്തിനെ വീണ്ടും ഉണർത്തിയതിൽ ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ പങ്ക്, അക്ബർ കക്കട്ടിലുമായും വി.ആർ.സുധീഷുമായുള്ള സൗഹൃദത്തിലെ ചില ഏടുക്കൾ…” വ്യക്തി ഓർമ്മകളും അനുഭവങ്ങളും സാഹിത്യവിചാരങ്ങളും വിഷയമാവുന്ന പതിനേഴ് ലേഖനങ്ങളുടെ സമാഹാരം.