Book Laimgika Vijnanam
Book Laimgika Vijnanam

ലൈംഗിക വിജ്ഞാനം

295.00 265.00 10% off

4 in stock

Author: Karunakarannayar E.A. Categories: , Language:   Malayalam
Publisher: Mathrubhumi
Specifications Pages: 541 Binding: Weight: 665
About the Book

വിദ്യാര്‍ത്ഥികളില്‍ വലിയൊരു ശതമാനം പേരും ലൈംഗിക അജ്ഞതയുള്ളവരാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ലൈംഗികത ജന്മസിദ്ധമായ വാസനയാണെന്നും പ്രത്യേകിച്ച് പറഞ്ഞുകൊടുക്കേണ്ടതില്ലെന്നും വിവാഹരാത്രിയില്‍ ആണിനെയും പെണ്ണിനെയും ഒരു മുറിയില്‍ത്തള്ളി വാതിലടയ്ക്കുമ്പോള്‍ എല്ലാം മനസ്സിലാക്കിക്കൊള്ളും എന്ന ചിന്താഗതിക്കാര്‍ മനുഷ്യനും മറ്റു ജീവികളും തമ്മിലുള്ള മൗലിക വ്യത്യാസം മനസ്സിലാക്കുന്നില്ല. ഹാവ്‌ലോക് എല്ലിസ്, സിഗ്മണ്ട് ഫ്രോയിഡ്, ആര്‍.ഇ.എല്‍ മാസ്‌റ്റേഴ്‌സ്, എം.എസ് റാവു തുടങ്ങി പ്രഖ്യാതരായ ലൈംഗിക ശാസ്ത്രജ്ഞരുടെയും പണ്ഡിതരുടെയും നിഗമനങ്ങളെ അവലംബിച്ചെഴുതിയ വൈജ്ഞാനിക കൃതി. ലൈംഗികതയുടെ ശാരീരികവും മാനസികവുമായ വശങ്ങളെപ്പറ്റിയുള്ള ആധികാരിക പ്രതിപാദനം.

ലൈംഗികത: ഒരു പാഠപുസ്തകം

The Author

1944ല്‍ മൂവാറ്റുപുഴയില്‍ ജനിച്ചു. വൈദ്യുതി ബോര്‍ഡില്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറായിരുന്നു. പ്രേമവും ദാമ്പത്യവും, ലൈംഗിക വിജ്ഞാനം, ഖജുരാഹോയിലെ അപ്‌സരസ്സുകള്‍, കഥ പറയുന്ന രാജധാനികള്‍, ശാപമോക്ഷം, എന്‍ജിനീയറാകാന്‍, ഇടുക്കിയുടെ കഥ, അരുത് കാട്ടാളാ, പഴശ്ശിയുടെ പ്രിയഭൂമി ഇവ പ്രധാനകൃതികള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഭീമാ ബാലസാഹിത്യ അവാര്‍ഡ്, ശാസ്ത്രസാഹിത്യ പരിഷത്ത് അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഭാര്യ: പൊന്നമ്മ. വിലാസം: അജന്ത, ആനിക്കാട്, മൂവാറ്റുപുഴ.

You're viewing: Laimgika Vijnanam 295.00 265.00 10% off
Add to cart