Book Kunchan Nambiar
Book Kunchan Nambiar

കുഞ്ചന്‍ നമ്പ്യാര്‍

55.00 44.00 20% off

Out of stock

Author: Malayath Appunni Category: Language:   Malayalam
ISBN 13: 978-81-8265-513-3 Edition: 2 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

മലയാളഭാഷയില്‍ എത്രയോ മഹാകവികള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ‘മലയാളഭാഷയുടെ പിതാവ്’ എന്നറിയപ്പെടുന്ന തുഞ്ചത്ത് എഴുത്തച്ഛനും ‘തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്’ എന്നറിയപ്പെടുന്ന കുഞ്ചന്‍ നമ്പ്യാരും മാത്രമാണ് സാധാരണജനങ്ങളുടെ ഹൃദയത്തില്‍ നിലനില്ക്കുന്നവര്‍. എഴുത്തച്ഛന്‍ ഭക്തിമാര്‍ഗത്തിലൂടെ സമൂഹത്തെ സദാചാരങ്ങളിലേക്ക് നയിച്ചു. നമ്പ്യാരാവട്ടെ വിമര്‍ശനങ്ങളിലൂടെ ജനങ്ങളെ നന്മയിലേക്കു നയിച്ചു. നമ്പ്യാരില്‍നിന്ന് മലയാളത്തിനു ലഭിച്ച അനശ്വരസമ്പത്താണ് തുള്ളല്‍ക്കവിതകള്‍. പണ്ഡിതന്മാരെയും പാമരന്മാരെയും ഒരുപോലെ ആസ്വദിപ്പിക്കുന്ന കാവ്യശൈലിയാണ് അദ്ദേഹത്തിന്റെത്.

കവിതകളെക്കുറിച്ച് സാമാന്യമായി പ്രതിപാദിച്ചും പുതുതലമുറയ്ക്ക് കുഞ്ചന്‍ നമ്പ്യാരെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ലളിതമായ ശൈലിയില്‍ തയ്യാറാക്കിയ നമ്പ്യാരുടെ ഈ ജീവചരിത്രം

The Author

Reviews

There are no reviews yet.

Add a review