Add a review
You must be logged in to post a review.
₹215.00 ₹193.00
10% off
8 in stock
ഐതിഹ്യങ്ങള്‍ എന്ന പേരില്‍ വ്യാപാരലാഭം കൊയ്യാനുള്ള കെട്ടുകഥകള്‍ സൃഷ്ടിക്കുന്ന എത്രയോ എഴുത്തുകാരും (സിനിമക്കാരും) പത്രമാധ്യമങ്ങളും നമുക്കുണ്ട്. അതിനിടയിലാണ് സത്യമായ വസ്തുതകള്‍ ശാസ്ത്രീയമായി അന്വേഷിച്ചുപിടിച്ച് ലേഖനസമാഹാരമായി കോര്‍ത്തിണക്കി നഗരത്തിന്റെ പൈതൃകത്തിലേക്ക് മുതല്‍ക്കൂട്ടാക്കുവാന്‍ സെലുരാജ് ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. വര്‍ഷങ്ങളോളം നീണ്ടുപോവുന്ന ഈ പ്രയത്നം അനേകദശകങ്ങളോളം നിലനില്‍ക്കുന്ന ഒരു നേട്ടമാണ്, അദ്ദേഹത്തിനും ഈ നഗരത്തിനും. – ഡോ. എം.ജി.എസ്. നാരായണന് .
കോഴിക്കോടിന്റെ സമ്പന്നമായ ഭൂതകാലത്തിലേക്കുള്ള ആഴമേറിയ യാത്ര.
1953-ല്‍ ആലപ്പുഴ ചാരമംഗലം തെന്നടിയില്‍ വീട്ടില്‍ ജനനം. പിതാവ്: പി.എ. ഹര്ഷന്. അമ്മ: രാജമ്മ. ആലപ്പുഴയിലും മലബാറിലുമായി സ്കൂള്‍, കോളേജ് വിദ്യാഭ്യാസം. ഉഡുപ്പി ലോ കോളേജില്‍നിന്ന് എല്‍.എല്‍.ബി. ഭാര്യ: കെ.എ. പുഷ്പ (ഡെപ്യൂട്ടി കമ്മീഷണര്‍, വാണിജ്യ നികുതി വകുപ്പ്). മക്കള്‍: അശ്വതി, വൈശാഖ്. വിലാസം: ഹര്‍ഷം, എസ്.ബി.ഐ. ഓഫീസേഴ്സ് കോളനി, കാവ് നഗര്‍, ചേവായൂര്‍ പോസ്റ്റ്, കോഴിക്കോട്. ഫോണ്‍: 96056 37176
You must be logged in to post a review.
Reviews
There are no reviews yet.