Only logged in customers who have purchased this product may leave a review.
കൊടുങ്കാറ്റ്
₹50.00 ₹30.00
40% off
In stock
പ്രശസ്ത ഹിന്ദി നോവലിസ്റ്റും തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ കമലേശ്വറിന്റെ കാലി ആന്ധി എന്ന നോവലിന്റെ മലയാള വിവര്‍ത്തനം
1932ല്‍ ഉത്തര്‍പ്രദേശിലെ മൈന്‍പുരിയില്‍ ജനിച്ചു. അലഹബാദ് സര്‍വകലാശാലയില്‍നിന്നും ബിരുദാനന്തര ബിരുദം. ആകാശവാണിയിലും ദൂരദര്‍ശനിലും സേവനമനുഷ്ഠിച്ചു. നയി കഹാനിയാം, സാരിക, ഗംഗ, കഥായാത്ര, ഇംഗിത്, ശ്രീവഷ് എന്നീ സാഹിത്യമാസികകളുടെ എഡിറ്ററായും ദൈനിക് ജാഗരണ്‍, ദൈനിക് ഭാസ്കര്‍ എന്നീ പത്രങ്ങളുടെ ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചു. നൂറോളം സിനിമകള്‍ക്ക് തിരക്കഥയെഴുതി. രാജാനിരംബസിയ, കസ്ബേകാആദ്മി, ഖോയി ഹുയി ദിശായേം, മാംസ് കാ ഭരിയ, മേരി പ്രിയ് കഹാനിയാം എന്നിവയാണ് പ്രധാന കഥാസമാഹാരങ്ങള്‍. ഏക് സഡക് സത്താവന് ഗലിയാം, സമുദ്ര്മേം ഖോയ ആദ്മി, ആഗാമി അതീത്, തീസര ആദ്മി, കാലി ആന്ധി, ലൗഠേ ഹുയേ മുസാഫിര്‍, ഡാക് ബംഗഌ കിത്നേ പാകിസ്താന് എന്നിവ പ്രധാന നോവലുകള്‍. മേരേ ഹര്‍ദം മേരെ ദോസ്ത് എന്ന ആത്മകഥാപരമായ കുറിപ്പുകളും എഴുതിയിട്ടുണ്ട്. 2007 ജനവരിയില്‍ അന്തരിച്ചു.
Reviews
There are no reviews yet.