കാട്ടിലെ കഥകള്‍ 140
₹200.00 ₹160.00
20% off
In stock
The product is already in the wishlist!
Browse Wishlist
₹200.00 ₹160.00
20% off
In stock
വിശ്വവിഖ്യാതമാണ് റഡ്യാര്‍ഡ് കിപ്ലിംഗിന്റെ Jungle Book; അത് ലോകമെമ്പാടുമുള്ള കുട്ടികളുടെ പ്രിയപ്പെട്ട കഥാപുസ്തകമാണ്. Jungle Book-ലെയും The Second Jungle Bookലെയും കഥകളുടെ മലയാളസംഗ്രഹമാണ് കാട്ടിലെ കഥകള്‍. ഉത്തരേന്ത്യയിലെ ഇരുണ്ട വനാന്തരങ്ങളിലെ മാംസഭോജികളായ ചെന്നായ്ക്കള്‍ ഒരു മനുഷ്യക്കുട്ടിയെ വളര്‍ത്തിയെടുത്തു; ആ കുട്ടി കാട്ടിലെ മറ്റു മൃഗങ്ങള്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. ആ കുട്ടിയുടെ കഥകളാണ് മൗഗ്ളിയുടെ കഥ. ഇന്ത്യയുടെ പശ്ചാത്തലത്തിലാവുമ്പോള്, ഭാരതീയരായ നമുക്ക് അവ ഹൃദ്യമായിരിക്കും. ഭാരതീയപശ്ചാത്തലം അവകാശപ്പെടാവുന്ന മറ്റു രണ്ടു കഥകളാണ് സന്ന്യാസിയും സൈന്യത്തിലെ മൃഗങ്ങളും. കടലില്‍ ജീവിക്കുന്ന സീലുകള്‍ അഥവാ കടല്‍നായ്ക്കളുടെ വൈചിത്ര്യമാര്‍ന്ന കഥയാണ് കടല്‍നായ്ക്കളുടെ കഥ. സീലുകളെപ്പറ്റി വായനക്കാര്‍ക്കു മനസ്സിലാകുവാന്‍ അവയുടെ സവിശേഷതകള്‍ പ്രതിപാദിച്ചുകൊണ്ടുള്ള ഒരു ലേഖനം കഥയുടെ ആമുഖമായി ചേര്‍ത്തിട്ടുണ്ട്. ബാലിശമെന്നു നമുക്കു തോന്നിയേക്കാമെങ്കിലും വിചിത്രമായ ആചാരങ്ങളും വിശ്വാസങ്ങളും ഉള്ളവരാണ്, ആറു മാസം ഇരുട്ടില്‍ ജീവിക്കുന്ന മഞ്ഞുമൂടിയ ധ്രുവപ്രദേശങ്ങളിലെ എസ്കിമോക്കാര് എന്നറിയപ്പെടുന്ന മനുഷ്യര്‍. അത്തരം ഒരു എസ്കിമോ കുടുംബത്തിന്റെ കഥയാണ് ‘ധ്രുവപ്രദേശങ്ങളിലെ മനുഷ്യര്‍’.