₹150.00
5 in stock
ആരാധനയ്ക്കുള്ള ഇടമായി മാത്രമല്ല, ‘കലാചിന്തയുടെ സ്നേഹപൂര്‍വമായ ആശ്ലേഷണ’മായിക്കൂടി പരിഗണിക്കപ്പെടുന്ന, കര്‍ണാടകയിലെ ചില മഹാക്ഷേത്രങ്ങളിലൂടെയുള്ള യാത്രയുടെ അനുഭവങ്ങളാണ് ഈ പുസ്തകത്തില്‍. അസ്തമിച്ചിട്ടും അസ്തമിക്കാത്ത സൗന്ദര്യമായി നിലകൊള്ളുന്ന, അതിപൗരാണികകാലത്തെങ്ങോ നിന്നുള്ള ഉളിയൊച്ചകള്‍ ഇപ്പോഴും മുഴങ്ങിക്കേള്‍ക്കുന്ന ‘കല്ലില്‍ പടുത്തുകെട്ടിയ ഈ മഹാകാവ്യങ്ങള്‍’ക്കു മുന്നില്‍ വിസ്മിതനും വിനീതനുമാകുകയാണ് ഗ്രന്ഥകാരന്. ശൈവ/വൈഷ്ണവ/ബുദ്ധ/ജൈന ദര്ശനങ്ങള്ക്കൊക്കെയപ്പുറം, മാനവജീവിതത്തിന്റെ അനുസ്യൂതിയെ ധ്യാനവിഷയമാക്കുവാന്, മൗനപ്രാര്ത്ഥനകളോടെയെത്തുന്ന ഇവിടുത്തെ കാറ്റ് നമ്മെ പഠിപ്പിക്കുന്നുവെന്നും പറയുന്നു ഈ യാത്രികന്. കാലത്തെ കല്ലില്‍ തളച്ചുനിര്‍ത്തുന്ന ഹൊയ്സാല, ഐഹോള്‍, പട്ടടക്കല്, ബദാമി, ഹംപി, ബലിപുര, ശ്രാവണബെലഗോള ക്ഷേത്രങ്ങളുടെ ചരിത്ര-ഭൂമിശാസ്ത്രവിശേഷങ്ങളും വാസ്തു-പ്രതിമാശില്പവര്ണനകളും അലങ്കാരകൗതുകങ്ങളുമൊക്കെ സ്പര്‍ശിച്ചു കടന്നുപോകുന്നു ഈ ചിത്രപുസ്തകം.
മികച്ച യാത്രാവിവരണഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ പി. സുരേന്ദ്രന്റെ ഏറ്റവും പുതിയ പുസ്തകം.
Reviews
There are no reviews yet.