Add a review
You must be logged in to post a review.
₹200.00 ₹160.00
20% off
In stock
മനഃശാസ്ത്രത്തിലും മറ്റു ശാസ്ത്രവിഷയങ്ങളിലുമുള്ള ഫ്രോയ്ഡിന്റെ സമഗ്രസംഭാവനകള്‍ക്കു കിടനില്ക്കുന്നതാണ് സാഹിത്യത്തിലും കലയിലും അദ്ദേഹം നടത്തിയ നിരീക്ഷണങ്ങളും ക്രിയാത്മകമായ ഇടപെടലുകളും. ഫ്രോയ്ഡിന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യത്തെ സാഹിത്യനിരൂപണമായ ‘മിഥ്യാഭ്രമങ്ങളും സ്വപ്നങ്ങളും
യെന്സന്റെ ഗ്രാഡിവയില്’എന്ന ദീര്‍ഘമായ പഠനംമുതല്‍ ദൊസ്തൊയെവ്സ്കിയുടെ കാരമസോവ് സഹോദരന്മാരെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍വരെ സാഹിത്യത്തിന്റെ വിവിധ മേഖലകളിലായി പടര്‍ന്നുകിടക്കുന്ന മൗലികവും ശാസ്ത്രയുക്തവുമായ ലേഖനങ്ങളില്‍ ചിലത് സമാഹരിച്ചിരിക്കുകയാണിവിടെ. ഇതില്‍ മൈക്കലാഞ്ജലോവിന്റെ ‘മോസസ്’, ‘അരങ്ങിലെ മനോരോഗകഥാപാത്രങ്ങള്’, ‘നശ്വരതയെക്കുറിച്ച്’, ‘മനോവിശ്ലേഷണത്തിനിടെ കണ്ടെത്തിയ ചില സ്വഭാവസവിശേഷതകള്‍’ എന്നിങ്ങനെ ശ്രദ്ധേയമായ ലേഖനങ്ങളുണ്ട്.
സമകാലിക സാഹിത്യ- സാംസ്കാരിക സിദ്ധാന്തങ്ങെള ആഴത്തില്‍ സ്വാധീനിച്ച പഠനങ്ങള്‍.
പരിഭാഷ: മധുമാസ്റ്റര്‍
You must be logged in to post a review.
Reviews
There are no reviews yet.