Book Kalakarante Kumbasarangal
Book Kalakarante Kumbasarangal

കലാകാരന്റെ കുമ്പസാരങ്ങള്‍

85.00

37 in stock

Author: Shawl Bodler Category: Language:   Malayalam
ISBN 13: 978-81-8265-438-9 Edition: 1 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

ആധുനികസാഹിത്യത്തിന് അടിസ്ഥാനമിട്ട പുസ്തകങ്ങളിലൊന്ന്.

”ഉയരങ്ങള്‍ കീഴടക്കാന്‍ നാം മോഹിച്ചിരുന്ന ആ നാളുകളില്‍ കാവ്യാത്മകമായ ഗദ്യം എന്ന അദ്ഭുതത്തെ സ്വപ്‌നംകാണാത്തവരായി നമ്മിലാരെങ്കിലുമൊരാളുണ്ടോ? വൃത്തമോ താളമോ ഇല്ലാതെതന്നെ സംഗീതാത്മകമായത്” എന്ന ആമുഖത്തോടെ തുടങ്ങുന്ന ബോദ്‌ലേറിന്റെ ഗദ്യകവിതകളുടെ പരിഭാഷ.
ആധുനികമനുഷ്യനെ അവന്റെ ശാരീരികവും മാനസികവും ധാര്‍മികവുമായ സകല സങ്കീര്‍ണതയോടുംകൂടി ആദ്യമായി ആവിഷ്‌കരിച്ചു എന്നതാണ് ”അപകടകരമായ” ഈ കവിതകളുടെ പ്രസക്തി. നഗരവും അതിന്റെ
അഴുക്കുകളും അസമത്വങ്ങളും, കാലത്തിന്റെയും മരണത്തിന്റെയും സമ്മര്‍ദങ്ങള്‍, കലയും സ്ത്രീയും ലഹരിപദാര്‍ഥങ്ങളും സമ്മാനിക്കുന്ന ഇന്ദ്രിയസുഖങ്ങള്‍ തുടങ്ങിയവയാണ് ബോദ്‌ലേറിന്റെ പ്രമേയങ്ങള്‍. കവിതകള്‍ക്ക് പ്രത്യേകിച്ചൊരു ക്രമമില്ല, എവിടെനിന്നും വായിച്ചുതുടങ്ങാം; ചിന്തകളോ ബോധധാരാരൂപത്തിലുള്ള കഥകളോ ആയി വായിക്കാവുന്ന ഈ പുസ്തകത്തിലൂടെയാണ് ഗദ്യകവിത എന്ന കാവ്യരൂപം വളര്‍ച്ച പ്രാപിക്കുന്നത്.
പരിഭാഷ: വി. രവികുമാര്‍

The Author
Shawl Bodler

Reviews

There are no reviews yet.

Add a review