Add a review
You must be logged in to post a review.
₹300.00 ₹240.00
20% off
In stock
ഭഗവാന് സ്വാമി നാരായണയുടെ അഞ്ചാം ആത്മീയ പിന്തുടര്ച്ചക്കാരനായ പ്രമുഖ സ്വാമിജി ആധുനികകാലത്തെ പ്രധാന ആത്മീയനേതാക്കളിലൊരാളാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിലെ പ്രബോധോദയം സിദ്ധിച്ച ഗുരുപരമ്പരകളുടെ പൈതൃകത്തിനുടമയായ സ്വാമി നാരായണയുടെ പിന്തുടര്ച്ച ക്കാരനെന്ന നിലയില്‍ തന്നെ പ്രമുഖ സ്വാമിജി ഏറെ ശ്രദ്ധേയനാണ്. ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയും ശാസ്ത്രജ്ഞനും മഹാനായ ഭാരതീയനുമായ ഡോ. എ. പി. ജെ. അബ്ദുള്‍ കലാമിനെ കാണാനുള്ള ഒരവസരമുണ്ടായതോടെ സ്വാമിജിയും ഡോ. കലാമും സുഹൃത്തുക്കളായി. ശാസ്ത്രതത്തിന്റെയും ആത്മീയതയുടെയും സമാന്തരമല്ലാത്ത ഒരു കൂട്ടായ്മ അവര്‍ പരസ്പരം സൃഷ്ടിച്ചെടുത്തു.
ഈ പുസ്തകത്തില്‍, ഡോ. കലാമും, അദ്ദേഹത്തിന്റെ ശിഷ്യനും സഹപ്രവര്‍ത്തകനുമായ അരുണ്‍ തിവാരിയും, പ്രമുഖ സ്വാമിജിയുടെ കരുണാര്‍ദ്രമായ നയനങ്ങളില്‍ പ്രതിഫലിച്ച ആത്മ സാക്ഷാത്കാര യാത്രയുടെ ഒരു ഭൂപടം വിതാനിക്കുന്നു. ശാസ്ത്രവും ആത്മീയതയും നേതൃത്വഗുണവും എല്ലാം പരസ്പരം ഇഴപിരിയുന്ന, സ്വാമിജിയുടെ സദ്ഗുണങ്ങളുടേയും തുറന്ന മനസ്സിന്റെയും ഒരു ഛായാപടം വരയ്ക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ ടെക്നോളജിയുടെയും സാമൂഹിക ദൗത്യങ്ങളുടെയും കേന്ദ്ര രംഗപീഠത്തില്‍ ജീവിച്ചുകൊണ്ടുള്ള ഡോ. കലാമിന്റെ നിഷ്കളങ്കമായ ഈ ഛായാചിത്രണം പ്രാധാന്യമര്‍ഹിക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയവും ആഗോള കാര്യങ്ങളും പരസ്പരം ഇഴപിരിഞ്ഞു കിടക്കുന്നതാണ്. താന്‍ ഏര്‍പ്പെട്ട സാമൂഹിക രാഷ്ട്രീയ ശാസ്ത്ര ദൗത്യങ്ങളുടെ പാതയെ സ്വാമിജിയുടെ വാക്കുകളും പ്രചോദകമായ സ്നേഹസാന്നിദ്ധ്യവും എങ്ങനെ പ്രകാശമാനമാക്കി എന്ന് ഡോ. കലാം വിവരിക്കുന്നു.
ശരിയായ ചിന്തയും പ്രവൃത്തിയും കഠിനാദ്ധ്വാനവും കൈമുതലായുള്ള ഭാരതീയരുടെ വ്യക്തിത്വ ചിത്രീകരണവും മഹാന്മാരായ ശാസ്ത്രജ്ഞന്മാരെയും നേതാക്കളേയും കുറിച്ചുള്ള വിവരണങ്ങളും എല്ലാമതങ്ങളുടെയും ആന്തരികസത്തയെക്കുറിച്ചുള്ള ചിന്തകളും വൈവിധ്യപൂര്‍ണ്ണമായ ഇന്ത്യന്‍ സമൂഹത്തെക്കുറിച്ചുള്ള സ്നേഹാദരവുകളുമെല്ലാം ഈ പുസ്തകത്തിന് മഹത്വം നല്‍കുന്നുണ്ട്.
You must be logged in to post a review.
Reviews
There are no reviews yet.