ജീവിതമെന്ന അത്ഭുതം
₹250.00 ₹200.00
20% off
In stock
ഡോ.പി.വി.ഗംഗാധരന്റെ അനുഭവങ്ങള്‍
ഒരു കാന്‍സര്‍ ചികില്സാവിദഗ്ദ്ധന്റെ അനുഭവങ്ങള്‍ ഒരു കഥാകാരന് പകര്‍ത്തുക. തീര്‍ത്തും അപൂര്‍വ്വമായ കൂട്ടുകെട്ടിലൂടെ വാര്‍ന്നുവീണ ഒരു അസാധാരണകൃതി. നിസംഗനായ ഒരു കാഴ്ചക്കാരന് മാത്രമായി മാറിനില്‍ക്കാത്ത ഡോക്ടര്‍ കൊടും കാഴ്ചക്കാരന് മാത്രമായി മാറിനില്‍ക്കാത്ത ഡോക്ടര്‍ കൊടുംവേദനയുടെ ഒരു ജന്മം തന്നെയാണ് രോഗികളുമൊത്ത് ജീവിച്ചുതീര്‍ക്കുന്നത്. നന്മയും കാരുണ്യവും മറന്ന് പലതും വെട്ടിപ്പിടിക്കാന്‍ പായുന്ന മനുഷ്യന് ഒരു താക്കീതാണ് ഈ കൃതി. നന്മയുടെ മഹാ പ്രവാഹം ഇനിയും നിലച്ചിട്ടില്ലെന്ന് നമുക്ക് കാട്ടിത്തരുകയാണ് ഡോക്ടര്‍ ഗംഗാധരന്റെ അനുഭവങ്ങള്‍.
ക്യാന്‍സര്‍ രോഗത്തില്‍ തളര്‍ന്നു പോകുന്ന കുറേ മനസ്സുകളെയെങ്കിലും സമാശ്വാസത്തിന്റെ തീരങ്ങളിലെത്തിക്കുന്ന സംരഭമാണ് ‘ജീവിതമെന്ന അത്ഭുതം’. 2004ല്‍ ഡി.സി ബുക്സ് പുറത്തിറക്കിയ പുസ്കതത്തിന്റെ 13ാമത് പതിപ്പ് പുറത്തിറങ്ങി. ഡോക്ടര്‍ ഗംഗാധരന്റെ മുപ്പതിലധികം അനുഭവക്കുറിപ്പുകളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. ഡോക്റുടെ തീവ്രാനുഭവങ്ങള്‍ വായനക്കാരന് മുന്നിലെത്തിക്കുന്നത് പ്രശസ്ത കഥാകൃത്ത് കെ.എസ് അനിയനാണ്. പുസ്തകത്തിന്റെ ആമുഖം എഴുതിയിരിക്കുന്നതും കെ.എസ് അനിയനാണ്.
അന്താരാഷ്ട്ര പ്രശസ്തനായ കാന്‍സര്‍ ചികിത്സകനായ ഡോ.വി.പി ഗംഗാധരന് ഇരിങ്ങാലക്കുട നാഷണല്‍ ഹൈസ്കൂള്‍, ്രൈകസ്റ്റ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, കോട്ടയം മെഡിക്കല്‍ കോളജ്, ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവിടങ്ങളിലായാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. റേഡിയേഷന് തൊറാപ്പിയിലും ജനറല്‍ മെഡിസിനിലും എം ഡി വാഷിങ്ടണ്‍ ഡിസിയിലെ ജോര്‍ജ് ടൗണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫെല്ലോഷിപ്പ്, ലണ്ടനിലെ റോയല്‍ മാഴ്സ്ഡണ്‍ ഹോസ്?പിറ്റലില്‍ നിന്ന് ലോകാരോഗ്യ സംഘടനയുടെ ഫെല്ലോഷിപ്പ് എന്നിവ നേടി. കാന്‍സര്‍ ചികിത്സാരംഗത്ത് സമാനതകളില്ലാത്ത നേട്ടമാണ് അദ്ദേഹം കൈവരിച്ചത്. അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ഈ പുസ്തകം ഏതൊരു ഓരോ ക്യാന്‍സര്‍ രോഗിയെയും ജീവിതം സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്നതാണ്.