

₹35.00
14 in stock
”കൊടിമരത്തിനു ചുവട്ടില്‍ നിന്നപ്പോള്‍ എന്റെ മനസ്സ് നഷ്ടപ്പെട്ടുപോയ ആ സ്വര്ണ്ണച്ചാവിയില് കുരുങ്ങി. പിന്നെ വളരെപെട്ടെന്ന് എരിവുള്ള ഭക്ഷണം നെറുകയിലലേക്കു കയറിപ്പോയതുപോലെ ചാവിയെക്കുറിച്ചുള്ള ഒരു ചിന്ത കൊടുങ്കാറ്റുപോലെ, മിന്നല്‍പ്പിണരുപോലെ എന്റെ സിരകളിലേക്ക് പാഞ്ഞുകയറി. എന്റെ തലയില്‍ അഗ്നി ജ്വലിച്ചു.
ചുഴലിദീനം ബാധിച്ചവനെപ്പോലെ കൊടിമരത്തിനു ചുവട്ടില്‍, ഉണക്കപ്പുല്ലില്‍ കിടന്ന് ഞാന്‍ കൈകാലുകളടിച്ചു പിടഞ്ഞു. എന്റെ കണ്ണുകളിലെ കൃഷ്ണമണികള്‍ മേല്‍പ്പോട്ടു മറിഞ്ഞു. പല്ലുകള്‍ കുട്ുടിക്കടിച്ചു. വായില്‍നിന്നു നുരയും പതയും ഒഴുകി…”
കൊച്ചിയിലെ കായല്ത്തുരുത്തകളുടെ പഴമ മണക്കുന്ന തനതു സംസ്കൃതിയെ പുനരാവാഹിക്കുന്ന ചാരുതയാര്‍ന്ന നോവല്‍.
Reviews
There are no reviews yet.