ഇന്ത്യാചരിത്ര പഠനത്തിനൊരു മുഖവുര
₹500.00 ₹400.00
20% off
Out of stock
Get an alert when the product is in stock:
An Introduction to the Study of Indian History
ഡി ഡി കൊസാംബി
നദീതടങ്ങൾ ജലലഭ്യതയാലും വളക്കൂറുള്ള മണ്ണുള്ളതു കൊണ്ടും ഗതാഗത സൗകര്യമുള്ളതുകൊണ്ടും നാഗരികതയ്ക്ക് ജന്മം നൽകി എന്നത് ചരിത്രസത്യം. എന്നാലെന്തു കൊണ്ട് ആമസോൺ തടവും കോംഗോ തീരവും ഗംഗാ തടവും വെങ്കലയുഗ നാഗരികതകളുടെ ജന്മഭൂമിയായില്ല? ഉല്പാദനോപകരണങ്ങളുടെ വികാസത്തിന്റെ പ്രശ്നവുമായി കൊസാംബി ഈ പ്രതിഭാസത്തെ ബന്ധിപ്പിച്ച് അപഗ്രഥിക്കുന്നു.
ഗ്രീക്ക്-റോമൻ നാഗരികതകൾക്കു ജന്മം നൽകിയ അടിമ വ്യവസ്ഥ എന്തുകൊണ്ട് ഇന്ത്യയിൽ അതേപോലെ കാണുന്നില്ല? വൈദിക സാഹിത്യത്തിൽ ആവർത്തിച്ചുച്ചരിക്കുന്ന ആര്യൻ എന്ന പദത്തിന്റെ പൊരുളെന്ത് ? ആര്യനെന്നത് വംശനാമമാണോ ജീവിതശൈലിയാണോ? ചലനരഹിതമെന്ന് കൊളോണിയൽ ചരിത്രകാരന്മാർ വിശേഷിപ്പിച്ചിരുന്ന ഇന്ത്യയുടെ ഭൂതകാലത്തിലെ ചലനാത്മക സവിശേഷതകൾ എന്താ ക്കെയൊണ് ? സുവർണയുഗമെന്ന് ദേശീയ ചരിത്രകാരന്മാർ വാനോളം പുകഴ്ത്തിയ ചരിത്രഘട്ടത്തിലെ ജനജീവിതം എങ്ങനെയായിരുന്നു ? സുവർണയുഗം കഴിഞ്ഞുപോയോ അതോ വരാനിരിക്കുന്നതേയുള്ളാ? കൊസാംബി ചോദ്യശരങ്ങൾകൊണ്ട് വായനക്കാരനെ മുൾമുനയിൽ നിർത്തുകയാണ്.
പാഠവിമർശനവും പുരാതത്വവിജ്ഞാനീയവും പുരാരേഖാ ശാസ്ത്രവും നാണയ പഠനശാസ്ത്രവും രംഗനിരീക്ഷണ പഠനവും സമർത്ഥമായി ഉപയോഗിച്ച് രചിച്ചതാണ് ഈ കൃതി. ഇന്ത്യാചരിത്ര രചനയിലെ ഒരു വഴിത്തിരിവ്.
പരിഭാഷ: പ്രൊഫ. വി. കാർത്തികേയൻ നായർ