Add a review
You must be logged in to post a review.
₹60.00 ₹48.00
20% off
In stock
പൊന്നങ്കോട് ഗോപാലകൃഷ്ണന്റെ മനോഹരങ്ങളായ നില്പത്തിനാല് കവിതകളുടെ സമാഹാരം.
കാവ്യാനുഭൂതിയെയും ബ്രഹ്മാനുഭൂതിയെയും സമന്വയിപ്പിക്കുന്നവായി നമുക്കുള്ള ക്ഷേത്രകലാരൂപസമ്പത്ത് ആദിവാസി ആചാരാനുഷ്ഠാനംമുതല് അതീവ ശൈലീകൃതമായ കൂടിയാട്ടംവരെ – ഏതുകാലത്തും കവികളുടെ ആധാരശിലയാണ്; ആവണം. എങ്കിലേ സംസ്കൃതി അന്യാധീനപ്പെടാതിരിക്കൂ. ഇക്കാര്യത്തില്‍ അനുഗൃഹീതനാണ് പൊന്നങ്കോട്. പൊന്നിന് കൊടിമരംപോലെയുണ്ട് ആ സംസ്കൃതിയുടെ സാന്നിധ്യം; ഈ കവിതയുടെ പൂമുഖത്ത്. വാഗടോപത്തോയെല്ല; കാവ്യോചിതമായ വ്യഞ്ജനാശക്തിയോടെ. വാക്കുകളുടെ മിതത്വം ഈ കവിതയില്‍ എടുത്തുപറയേണ്ടുന്ന ഗുണമാണ്.
-പി.നാരായണക്കുറുപ്പ്
1933 ഡിസംബറില്‍ വയനാട്ടില്‍ ജനിച്ചു. പാലക്കാട് വിക്ടോറിയ കോളേജില്‍നിന്ന് ബിരുദം നേടി. പറശ്ശിനിക്കടവിലും ഗൂഡല്ലൂരിലും മലയാളം പണ്ഡിറ്റായും മലപ്പുറത്ത് സംസ്കൃതം പണ്ഡിറ്റായും പ്രവര്‍ത്തിച്ചു. പൂത്തിരി, സ്വര്‍ണ്ണമേഘങ്ങള്‍, പ്രണവം, ഗായത്രി എന്നിവ പ്രധാന കൃതികള്‍. ഗായത്രിക്ക് പ്രൊഫ. എ.പി.പി നമ്പൂതിരി സ്മാരക അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ: കെ.ജി.വിനോദിനി അക്കമ്മ. മക്കള്‍: ശ്രീവല്ലഭന്, ശ്രീരഞ്ജിനി, ശ്രീകാന്തന്. വിലാസം: കവിത. പന്തല്ലൂര്‍, നീലഗിരി 643 233
You must be logged in to post a review.
Reviews
There are no reviews yet.