Book Hittukalude Kadha
Book Hittukalude Kadha

ഹിറ്റുകളുടെ കഥ

210.00

10 in stock

Author: Beena Ranjini Category: Language:   Malayalam
ISBN 13: 978-81-8266-135-6 Edition: 1 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

ജീവിതനൗക, നീലക്കുയില്‍ , ലൈലാമജ്‌നു , ഭാര്‍ഗവീനിലയം, മുറപ്പെണ്ണ്, ചെമ്മീന്‍, ഓടയില്‍നിന്ന്, നദി, കുമാരസംഭവം, അരനാഴികനേരം, സിന്ദൂരച്ചെപ്പ്, സ്വയംവരം, ഗന്ധര്‍വക്ഷേത്രം, നിര്‍മാല്യം, ചട്ടക്കാരി, പിക്‌നിക്, കൊടിയേറ്റം, മദനോത്സവം, തൃഷ്ണ, കോളിളക്കം, കാണാമറയത്ത്, മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ ത്രീഡി, ചിദംബരം, യാത്ര, ന്യൂ ഡല്‍ഹി, വൈശാലി, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്‍, കിലുക്കം, മണിച്ചിത്രത്താഴ്, സ്ഫടികം, അനിയത്തിപ്രാവ്, ആറാംതമ്പുരാന്‍, പഞ്ചാബിഹൗസ്, മീശമാധവന്‍ എന്നീ സിനിമകള്‍ പിന്നിലെ കഥകള്‍.

ഈ കാലഘട്ടത്തിലെ ഏറ്റവും ജനപ്രിയകലകളില്‍ ഒന്നാണ് സിനിമ. എല്ലാ ഭാഷകളിലും സിനിമകള്‍ ജന്മമെടുക്കുന്നു. കലാപരമായും സൗന്ദര്യപരമായും അത്യുത്കൃഷ്ടമായ സൃഷ്ടികളും വര്‍ണാഭമായ, ഹൃദയാവര്‍ജകമായ ജനപ്രിയചിത്രങ്ങളും അറുവഷളന്‍ സിനിമകളും ഇക്കൂട്ടത്തിലുണ്ട്. ഏതു ശ്രേണിയില്‍ പെട്ടതായാലും ഓരോ സിനിമയ്ക്കും ഓരോ കഥയുള്ളതുപോലെ ഓരോന്നിന്റെയും പിറവിക്കു പിന്നിലും സംഭവബഹുലമായ അനുഭവങ്ങള്‍ ധാരാളമുണ്ടാകും. അണിയറപ്രവര്‍ത്തകര്‍ക്കു മാത്രം അറിയാവുന്ന കൗതുകകരവും സംഘര്‍ഷാത്മകവും സാഹസികവുമായ അനുഭവങ്ങള്‍. എത്രയോ ആള്‍ക്കാരുടെ കൂട്ടായ്മയുടെ അത്യധ്വാനത്തിന്റെ, ത്യാഗത്തിന്റെ, കണ്ണുനീരിന്റെ, സഹനത്തിന്റെ കഥകളാണ് ഓരോ ഹിറ്റുകള്‍ക്കും പറയാനുള്ളത്. കലാപരമായും സാമ്പത്തികമായും വിജയിച്ച നാഴികക്കല്ലുകളായ മലയാള സിനിമകളുടെ ജനനത്തിനു പിന്നിലെ പരിശ്രമങ്ങളെക്കുറിച്ച് നടത്തിയ ഒരന്വേഷണമാണ് ഹിറ്റുകളുടെ കഥ; നമ്മുടെ സിനിമയുടെ ചരിത്രംകൂടിയാണിത്.

The Author

You're viewing: Hittukalude Kadha 210.00
Add to cart