Only logged in customers who have purchased this product may leave a review.
ഹിതോപദേശകഥകള്‍
₹165.00 ₹132.00
20% off
Out of stock
₹165.00 ₹132.00
20% off
Out of stock
സംസ്കൃതസാഹിത്യത്തിലെ അതുല്യ കൃതികളാണ് നീതിവിഷയകമായ ലഘുകഥകളടങ്ങുന്ന പഞ്ചതന്ത്രം, ഹിതോപദേശം എന്നിവ. വിഷ്ണുശര്‍മനാണ് ഇവ രണ്ടിന്റെയും കര്‍ത്താവ്. സംസ്കൃതഭാഷാധ്യയനം ആരംഭിക്കുന്നവര്‍ക്ക് മുഷിച്ചില് കൂടാതെ ഭാഷയും ഒപ്പം നീതിശാസ്ത്രവും അധ്യയനം ചെയ്യാന്‍ പോരുന്ന രീതിയിലാണ് ഈ ഗ്രന്ഥങ്ങളുടെ രചന.
2002-ലെ സംസ്ഥാനബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് പുരസ്കാരം ലഭിച്ച കൃതി.
ചിത്രീകരണം: മന്‍സൂര്‍ ചെറൂപ്പ
സംസ്കൃത പണ്ഡിതന്, വിവര്ത്തകന്. 1937ല്‍ ചെങ്ങന്നൂരില്‍ ജനിച്ചു. ഹരിയാന ഹിസ്സാര്‍ ഗുരുകുല മഹാവിദ്യാലയത്തില്‍ നിന്നും വിദ്യാരത്ന, വിദ്യാഭൂഷണ്‍, ആചാര്യ എന്നീ ബിരുദങ്ങള്‍ നേടി. വൈദികദാര്‍ശനിക പ്രസിദ്ധീകരണമായ ഭആര്ഷനാദം' മാസികയുടെ പ്രസാധകനും മുഖ്യപത്രാധിപരും. ഒന്‍പത് ഉപനിഷത്തുകള്‍ക്ക് ഭാഷ്യം രചിച്ചു. മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ ഒന്‍പത് ഗ്രന്ഥങ്ങള്‍, ഗീതാരഹസ്യം, മതങ്ങളുടെ ഉത്ഭവ കഥ എന്നിവ തര്‍ജമ ചെയ്തു. 101 സാമവേദ മന്ത്രങ്ങള്‍ക്ക് സ്വരചിഹ്നം നല്കി ഭാഷ്യം രചിച്ചിട്ടുണ്ട്. പുരൂരവസ്സും ഉര്‍വശിയും, ദേവതകളുടെ വൈദിക സങ്കല്പം, വേദഗീതാമൃതം, യാഗപരിചയം, യോഗേശ്വരനായ ശ്രീകൃഷ്ണന്, മതവും യുക്തിയും, ആചാരഭാനു, വിഗ്രഹാരാധന തുടങ്ങിയവ പ്രധാന കൃതികള്‍. വിദ്യാധിരാജ പുരസ്കാരം, പാനിപ്പട്ട് വേദസമ്മാനം, മഹര്‍ഷി ദയാനന്ദ പുരസ്കാരം, വേദോപദേശക പുരസ്കാരം, കേരള സാഹിത്യ അക്കാദമിയുടെ കെ.ആര്.രാമന് നമ്പൂതിരി എന്‍ഡോവ്മെന്റ് അവാര്‍ഡ്, പ്രഥമ അമൃതകീര്‍ത്തി പുരസ്കാരം എന്നിവ ലഭിച്ചു. ഭാര്യ: കമലാഭായി. മക്കള്‍: വേദരശ്മി, വേദപ്രകാശ്.
Only logged in customers who have purchased this product may leave a review.
Reviews
There are no reviews yet.