ഹിന്ദുധര്‍മരഹസ്യം
₹400.00
8 in stock
ഹിന്ദുവിന് കൃത്യമായ എന്തെങ്കിലും ആചരണങ്ങളുണ്ടോ? എന്താണീ മുപ്പത്തിമുക്കോടി ദേവതകള്‍? അവയും ഈശ്വരനും ഒന്നാണോ? സര്‍പ്പക്കാവും കുലദേവതയും യഥാര്‍ഥത്തില്‍ എന്താണ്? ത്രന്തവും വേദവും തമ്മിലുള്ള ബന്ധമെന്ത്? അന്യമതപ്രവാചകന്മാരെക്കുറിച്ച വേദങ്ങളില്‍ പറയുന്നുണ്ടോ? തുടങ്ങി ഹിന്ദു ധര്‍മത്തെക്കുറിച്ചുള്ള എല്ലാ സംശയങ്ങള്‍ക്കും ഉത്തരം നല്‍കുന്നതോടൊപ്പം ഭ്രദകാളി, ഗണപതി, സരസ്വതി, വിഷ്ണു, ശിവന്, അയ്യപ്പന്, സുബ്രഹ്മണ്യന് തുടങ്ങി ഇന്ന് ഹിന്ദുധര്‍മത്തിലുള്ള ദേവതാസങ്കല്പങ്ങളില്‍ നിഗൂഢമായിരിക്കുന്ന വേദ രഹസ്യങ്ങളെ കണ്ടെത്തുകയുമാണിവിടെ.
1972ല്‍ പുതിയില്ലത്ത് സുബ്രഹ്മണ്യന് നമ്പൂതിരിയുടെയും ചെമ്പക്കോട്ടില്ലത്ത് കോമളവല്ലിയുടെയും മകനായി ജനിച്ചു. ഇംഗ്ലീഷിലും രാഷ്ട്രമീമാംസയിലും ഒന്നാംക്ലാസോടെ ബിരുദാനന്തരബിരുദം നേടി. തുടര്‍ന്ന് ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വ്വവേദം, ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്, ജ്യോതിഷം, സാംഖ്യം, യോഗം, വൈശേഷികം, ന്യായം, മീമാംസ, വേദാന്തം എന്നിവയില്‍ ഗുരുകുല വിദ്യാഭ്യാസം നേടി. ഇന്ത്യാചരിത്രത്തിലും സാംസ്കാരിക മേഖലകളിലും ഗവേഷണം നടത്തിയ രാജേഷ് ഇപ്പോള്‍ മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനാണ്. ഇംഗ്ലീഷ്, ഫ്രഞ്ച്, ഹിന്ദി, സംസ്കൃതം, തമിഴ് ഭാഷകളറിയാവുന്ന ഇദ്ദേഹം നല്ലൊരു പ്രാസംഗികനുമാണ്. വേദിക് റിസര്‍ച്ച് സെന്ററിന്റെ ഡയറക്ടറും നൂതനധാര പബ്ലിക്കേഷന്‍സിന്റെ ഉപദേശകസമിതി അംഗവും ആണ്. ആകാശവാണിയുടെ കോഴിക്കോട് നിലയത്തിലൂടെ നിരവധി പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഈശാവാസ്യം, കഠം, കേനം എന്നീ ഉപനിഷത്തുക്കള്‍ക്കും സാമവേദത്തിനും ഭാഷ്യം രചിച്ചിട്ടുണ്ട്. ഭഭാരതചരിത്രത്തിന്റെ അജ്ഞാതമുഖങ്ങള്‍', ഭവേദങ്ങള് എന്നാല്‍ എന്ത്?' എന്നീ കൃതികള്‍ രചിച്ചിട്ടുണ്ട്. കെ. മീരയാണ് ഭാര്യ. മക്കള്‍: വേദലക്ഷ്മി, വിദ്യാലക്ഷ്മി.
Reviews
There are no reviews yet.