Add a review
You must be logged in to post a review.
₹100.00 ₹80.00
20% off
In stock
‘ഒരു സ്വപ്നംപോലെ, ഒരു വിഭ്രമംപോലെ, ഒരു കടങ്കഥപോലെ രണ്ടു രാത്രികളും പകലുകളും കടന്നുപോയി.
അതിനുള്ളില്‍ക്കൂടിയാണ്, പഞ്ചാബിലെ ഗ്രാമത്തില്‍നിന്നും പുറപ്പെട്ട് ഇങ്ങെത്തിയത്. ഇവിടെ ഒന്നുമില്ല. ശൂന്യത മാത്രം. നിശ്ശബ്ദമായ ഇല്ലം. മിണ്ടാന്‍ കരുത്തില്ലാത്ത മൂന്നാല് ആത്മാവുകള്‍. ദാ, സന്ധ്യാദീപവുമായി അനിയത്തി ഉമ്മറപ്പടിയുടെ അടുക്കലേക്കു വരുന്നു. ആ തിരി കെട്ടുപോകുമോ എന്നു ഭയപ്പെട്ടു കത്തുന്നതുപോലെ. അത് അവളുടെ മനസ്സില്‍നിന്നു കത്തിച്ചുവെച്ച തിരിയാണോ?…’
വിധിനിയോഗങ്ങളുടെ അനന്തതയിലൂടെ പ്രയാണംചെയ്യുന്ന മനുഷ്യരുടെ വിഹ്വലതകളെ അതീവഹൃദ്യമായി അവതരിപ്പിക്കുന്ന, പ്രശസ്ത സാഹിത്യകാരന് വൈക്കം ചന്ദ്രശേഖരന്‍നായരുടെ വ്യത്യസ്ത നോവല്‍.
നോവലിസ്റ്റ്, നാടകകൃത്ത്, പത്രപ്രവര്ത്തകന്. 1928ല്‍ ജനിച്ചു. കേരളഭൂഷണം, മലയാള മനോരമ, പൗരപ്രഭ, കേരളം, ജനയുഗം എന്നിവയില്‍ പ്രവര്‍ത്തിച്ചു. ചിത്രകാര്ത്തികയുടെ പത്രാധിപരും കേരള സംഗീത നാടക അക്കാദമി ചെയര്‍മാനുമായിരുന്നു. നിരവധി നോവലുകളും നാടകങ്ങളും രചിച്ചിട്ടുണ്ട്. നഖങ്ങള്‍, മാധവിക്കുട്ടി, പഞ്ചവന്‍കാട്, പാമ്പുകളുടെ മാളം, നീലക്കടമ്പ്, സ്വാതിതിരുനാള്‍, ദാഹിക്കുന്നവരുടെ വഴി, സ്മൃതികാവ്യം, കുറ്റവും ശിക്ഷയും, കടന്നല്‍ക്കൂട്, ജാതൂഗൃഹം തുടങ്ങിയവ പ്രധാന കൃതികളാണ്. സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2005ല്‍ അന്തരിച്ചു.
You must be logged in to post a review.
Reviews
There are no reviews yet.