ഗിയർ ടു ലഡാക്ക്
₹130.00 ₹104.00
20% off
In stock
ലക്ഷ്മി അമ്മു
അല്പം ആശ്ചര്യത്തോടെയും അനല്പമായ ആവേശത്തോടെയുമാണ് ലക്ഷ്മിയുടെ ഈ യാത്രാവിവരണം വായിച്ചത്. കേരളത്തിൽ നിന്നും ലഡാക്കിലേക്കുള്ള ബൈക്ക് യാത്ര ഇക്കാലത്ത് വലിയൊരു സംഭവമൊന്നുമല്ല. ധാരാളം യുവാക്കൾ ഇപ്പോൾ ആ റൂട്ടിൽ ബൈക്കുമായി കുതിക്കുന്നുണ്ട്. പക്ഷേ, ഒരു പെൺകുട്ടി തനിയേ, ഒരു ബൈക്കിൽ കേരളം മുതൽ ലഡാക്ക് വരെ യാത്രചെയ്യുന്നു എന്നത് അപൂർവ്വത തന്നെയാണ്. ഗിയർബൈക്ക് റൈഡിൽ വലിയ പ്രാവീണ്യമില്ലാതെതന്നെ, അത്തരമൊരു ബൈക്കുമെടുത്ത് യാത്രതുടങ്ങി എന്നതാണ് യഥാർത്ഥ ധൈര്യം. സൂക്ഷ്മമായ അപഗ്രഥനത്തിനു മുതിർന്നിട്ടില്ലെങ്കിലും തന്റെ യാത്രയുടെ വിവരങ്ങൾ യാത്രിക ഈ പുസ്തകത്തിൽ ഭംഗിയായി രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ ദിവസവും പിന്നിട്ട വഴികളെക്കുറിച്ചും അതിലെ അനുഭവങ്ങളെക്കുറിച്ചുമെല്ലാമുള്ള ലളിതമായ വിവരണം. ഓരോ പ്രദേശങ്ങളുടെയും പ്രത്യേകതകളും വിശേഷങ്ങളും വളരെ ചുരുക്കി എഴുതിയിരിക്കുന്നു. അതുതന്നെയാണ് ഈ പുസ്തകത്തിന്റെ സൗന്ദര്യവും. പുസ്തകത്തിനും യാത്രികയ്ക്കും ഭാവുകങ്ങൾ.
സന്തോഷ് ജോർജ് കുളങ്ങര