എന്റെ പ്രിയപ്പെട്ട കഥകള്‍
₹100.00
Out of stock
Get an alert when the product is in stock:
ടി.പത്മനാഭന്, എം.ടി.വാസുദേവന്‍ നായര്‍, മാധവിക്കുട്ടി, ഒ.വി.വിജയന്, എന്‍.പി.മുഹമ്മദ്, പുനത്തില്‍ കുഞ്ഞബ്ദുള്ള, കോവിലന്, വി.കെ.എന്‍., സി.വി.ശ്രീരാമന്, എം.പി. നാരായണപിള്ള. പി.പത്മരാജന്, കാക്കനാടന്, എം.മുകുന്ദന്, പി.വത്സല, സക്കറിയ, ആനന്ദ്, സേതു, എന്‍.എസ്.മാധവന്, ചന്ദ്രമതി എന്നിവര്‍ തങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കഥകള്‍ ഈ പരമ്പരയിലൂടെ അവരിപ്പിക്കുന്നു.
എം.മുകുന്ദന്റെ പ്രഭാതം മുതല്‍ പ്രഭാതം വരെ, അവര്‍ പാടുന്നു, മുലപ്പാല്‍, ദല്‍ഹി 1981, കൈക്കുമ്പിളിലെ വെള്ളം, മുണ്ഡനം ചെയ്യപ്പെട്ട ജീവിതം, വേട്ടക്കാര്‍ സൂക്ഷിക്കുക, കാഴ്ചക്കാരന്, കുളിമുറി, പുതിയ പുതിയ മുഖങ്ങള്‍, ഭാരതമാതാവ്, ജി.എം.ഭാവി, മാധവന്റെ യാത്രകള്‍, കണ്ണാടിയുടെ കാഴ്ച, പാവാടയും ബിക്കിനിയും എന്നീ കഥകളാണ് ഈ സമാഹാരത്തിലുള്ളത്.
മയ്യഴിയില്‍ ജനിച്ചു. ആദ്യകഥ ഭനിരത്തുകള്‍'. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ഈ ലോകം അതിലൊരു മനുഷ്യന്, ദൈവത്തിന്റെ വികൃതികള്‍, കൂട്ടംതെറ്റി മേയുന്നവര്‍, ഏഴാമത്തെ പൂവ്, ആവിലായിലെ സൂര്യോദയം, ദല്‍ഹി, വേശ്യകളേ നിങ്ങള്‍ക്കൊരമ്പലം, നൃത്തം, കേശവന്റെ വിലാപങ്ങള്‍ എന്നിവ പ്രമുഖ കൃതികളില്‍ ചിലത്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എം.പി. പോള്‍ അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, എന്‍.വി. പുരസ്കാരം, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, 1998 ല്‍ സാഹിത്യ സംഭാവനകളെ മുന്‍നിര്‍ത്തി ഫ്രഞ്ചു ഗവണ്മെന്റിന്റെ ഷെവലിയാര്‍ പട്ടം. ഡല്‍ഹിയില്‍ ഫ്രഞ്ച് എംബസ്സിയില്‍ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ശ്രീജ. മക്കള്‍: പ്രതീഷ്, ഭാവന.
Reviews
There are no reviews yet.