Book ENTE PEN NOTTANGAL
Book ENTE PEN NOTTANGAL

എന്റെ പെണ്‍നോട്ടങ്ങള്‍

175.00 140.00 20% off

In stock

Author: Madhupal Category: Language:   Malayalam
Publisher: Mathrubhumi
Specifications
About the Book

‘കുട്ടിക്കാലം മുതൽ മുന്നിൽ വന്നതും പോയതുമായ പെണ്ണുങ്ങൾ. അവരെന്നോട് പറഞ്ഞതും അവരെ ഞാൻ കേട്ടതുമായ കാര്യങ്ങൾ…
വളർച്ചയുടെ വിവിധ പ്രായങ്ങളിലൂടെ ഞാനവരെ കണ്ടു. കുട്ടിക്കാലത്ത് എന്നോടൊപ്പം വളർന്ന, എന്നെ വളർത്തിയ വീട്ടുവേലക്കാരുണ്ടായിരുന്നു. മാറിമാറി താമസിച്ച വീടുകൾക്കരികിൽ കൂട്ടുകാരുണ്ടായിരുന്നു. ക്ലാസ്‌ മുറികളിൽ പൂമ്പാറ്റകളെപ്പോലെ പാറുന്ന കുറുമ്പുകളുണ്ടായിരുന്നു. സ്വന്തമായി പറയാൻ വാക്കുകളുണ്ടാകുന്നതുവരെ ഞാനവരെയൊക്കെ ദൂരെനിന്നു മാത്രം കണ്ടു. അപ്പോഴൊക്കെ ഞാനൊരു ഒളിച്ചുനോട്ടക്കാരനായിരുന്നു എന്നെനിക്കിപ്പോൾ തോന്നുന്നു. അന്നവരോടു മിണ്ടാനും അവരുടെയരികിൽ നില്ക്കാനും അവരുടെ കണ്ണിൽ നോക്കാനും എനിക്കു പതർച്ചയായിരുന്നു. അവരെങ്ങാനും എന്നെ നോക്കിയാൽ ഞാൻ ഭൂമിപിളർന്നില്ലാതാകുമായിരുന്നു…

ദൈവത്തെ പേടിയില്ലാത്ത ശാന്ത‚ കവിത എഴുതുന്ന ഉമ‚ നന്നായി കഥ പറയുന്ന കമലം‚ സ്വപ്നങ്ങളുടെ തിരശ്ശീല നീക്കിയവൾ സമീര‚ സകലതിനോടും അലിവുള്ള സുചിത‚ ദീപയെന്ന പ്രണയിനി‚ കർത്താവിന്റെ മണവാട്ടിയാവാൻ ആഗ്രഹിച്ച മാർത്ത‚ സിനിമാക്കഥകൾ പറയുന്ന ജസീന്ത…

ജീവിതത്തിനിടയിൽ കണ്ടുമുട്ടിയ പെൺജീവിതങ്ങളെക്കുറിച്ചുള്ള കഥപോലെ തോന്നിക്കുന്ന ഓർമക്കുറിപ്പുകൾ

 

The Author

ആനുകാലികങ്ങളില്‍ കഥകളെഴുതുന്നു. 1985 മുതല്‍ 1994 വരെ കഥകളെഴുതുകയും പിന്നെ കുറേനാള്‍ സിനിമയില്‍ സഹസംവിധായകന്റെയും അഭിനേതാവിന്റെയും വേഷങ്ങളാടി അനുഭവത്തിന്റെ പുതിയ വഴികളിലൂടെ സഞ്ചരിച്ച് വീണ്ടും അക്ഷരങ്ങളുടെ ലോകത്തിലേക്കു മടങ്ങി. 1999 മുതല്‍ വീണ്ടും കഥകളെഴുതിത്തുടങ്ങി. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ കഥയെഴുത്ത് തുടരാന്‍ പ്രേരകമായതിന് ഒരുപാട് കാരണക്കാരുണ്ടായിരുന്നു. അക്ഷരം സൗഹൃദങ്ങളുടെ ഒരു സമാന്തരലോകം സൃഷ്ടിച്ചു. കോഴിക്കോട് ജനിച്ച്, പാലക്കാട്, തൃശൂര്‍, എറണാകുളം എന്നീയിടങ്ങളിലൂടെ പഠിച്ചു ജീവിച്ച് ഇപ്പോള്‍ തിരുവനന്തപുരത്ത് താമസിക്കുന്നു. അച്ഛന്‍: കണ്ണൂരുകാരനായ ചെങ്കളത്ത് മാധവമേനോന്‍, അമ്മ: രുഗ്മിണിയമ്മ. ഭാര്യ: രേഖ, മത്സ്യഫെഡില്‍ ഉദ്യോഗസ്ഥ. മക്കള്‍: മാധവിയും മീനാക്ഷിയും. ഏകദേശം എണ്‍പതു സിനിമകളില്‍ അഭിനയിച്ചു. ആകാശത്തിലെ പറവകള്‍ എന്ന പാറപ്പുറത്തിന്റെ നോവല്‍ സീരിയലാക്കി സംവിധാനം ചെയ്തു. 2000-ല്‍ സീരിയലിനും സംവിധാനത്തിനും നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭാരതീയം എന്ന സിനിമയ്ക്ക് തിരക്കഥയെഴുതി. 2008-ല്‍ തലപ്പാവ് എന്ന ചിത്രം സംവിധാനം ചെയ്യുകയും കേരള സര്‍ക്കാരിന്റെയും ഫിലിം ക്രിട്ടിക്‌സിന്റെയും തുടങ്ങി ധാരാളം അവാര്‍ഡുകളും പല ചലച്ചിത്രമേളകളില്‍ പ്രദര്‍ശനാനുമതി നേടുകയും ചെയ്തു. ചെറുകഥയ്ക്ക് 2007-ലെ കൈരളി അറ്റ്‌ലസ് സാഹിത്യപുരസ്‌കാരം നേടിയിട്ടുണ്ട്. കഥകള്‍ തമിഴിലേക്കും ഇംഗ്ലീഷിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍: ഈ ജീവിതം ജീവിച്ചുതീര്‍ക്കുന്നത്..., ഹീബ്രുവിലൊരു പ്രേമലേഖനം, പ്രണയിനികളുടെ ഉദ്യാനവും കുമ്പസാരക്കൂടും, കടല്‍ ഒരു നദിയുട കഥയാണ്, ജൈനിമേട്ടിലെ പശുക്കള്‍ (ജോസഫ് മരിയനുമായി ചേര്‍ന്നെഴുതിയ നോവല്‍) വിലാസം: മധുപാല്‍, അ 50, ഉഷസ്സ്, കവടിയാര്‍ പി.ഒ., തിരുവനന്തപുരം 695 003. E mail: madhupalk@gmail.com, kmadhupal@gmail.com

Reviews

There are no reviews yet.

Add a review

You're viewing: ENTE PEN NOTTANGAL 175.00 140.00 20% off
Add to cart