എന്റെ പച്ചക്കരിമ്പേ
₹130.00
5 in stock
എല്ലാ കഥകളിലും പെണ്ണനുഭവങ്ങളും പെണ്കാഴ്ചകളുമുണ്ട്. എങ്കിലും ഈ സമാഹാരത്തിലെ കഥകളെ പെണ്‍കഥകള്‍ എന്നുവിളിക്കാന്‍ തോന്നുന്നില്ല. കൂടുതല്‍ ഉചിതം, പെണ്‍സന്ത്രാസത്തിന്റെ രചനകള്‍ എന്നു വിളിക്കുന്നതാണ്.
-എം. മുകുന്ദന്
സി.എസ്. ചന്ദ്രികയുടെ കഥകള്‍ സാധാരണ ജീവിതസന്ദര്‍ഭങ്ങളെ ഭാവഗീതാത്മകമായ ഉപരിതലവും രാഷ്ട്രീയബോധത്തിന്റെ ഉള്‍ത്തലവും കൊണ്ട് ജീവസ്സുറ്റതാക്കുന്നു. നൈസര്‍ഗ്ഗികമായ കാല്പനികതയെ ക്രൂരമായ സത്യബോധവും മുനകൂര്‍ത്ത ഹാസ്യവും കൊണ്ട് ഇടയ്ക്കിടെ ഭേദിക്കുന്ന ഈ കഥകള്‍ക്ക് അനായാസമായ ഒരു ലാഘവമുണ്ട്.
-സച്ചിദാനന്ദന്
തൃശ്ശൂര്‍ ജില്ലയില്‍ 1967ല്‍ ജനനം. സസ്യശാസ്ത്രത്തില്‍ ബിരുദം. മലയാളസാഹിത്യത്തില്‍ ബിരുദാനന്തരബിരുദം. കലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അരണാട്ടുകര സ്കൂള്‍ ഓഫ് ഡ്രാമയില്‍ ഗവേഷണം ചെയ്യുന്നു. ലേഡീസ് കമ്പാര്‍ട്ട്മെന്റ് (കഥാസമാഹാരം), കേരളത്തിലെ സ്ത്രീമുന്നേറ്റ ങ്ങളുടെ ചരിത്രം (പഠനം), കെ. സരസ്വതിഅമ്മ (പഠനം) എന്നിവയാണ് കൃതികള്‍. ഭര്‍ത്താവ്: സദാനന്ദന്, മകള്‍: അവനി. വിലാസം: സംഘമിത്ര, ജഞഅആ37, ശാസ്തമംഗലം പി.ഒ, പാലോട്ടുകോണം റോഡ്, തിരുവനന്തപുരം10. ഇമെയില്‍: chandrikcs@yahoo.com
Reviews
There are no reviews yet.