Book EMSINTE PRASANGANGAL
Book EMSINTE PRASANGANGAL

ഇ.എം.എസ്സിന്റെ പ്രസംഗങ്ങൾ

160.00 144.00 10% off

13 in stock

Author: SURESH KUMAR V Category: Language:   Malayalam
Publisher: Mathrubhumi
Specifications
About the Book

വി. സുരേഷ്കുമാർ

ഏകാന്തതയുടെ രാഷ്ട്രീയ പുനരാഖ്യാനങ്ങളാണ് വി. സുരേഷ്കുമാറിന്റെ മിക്കവാറും എല്ലാ കഥകളും. വേദനകളും സഹനങ്ങളുമാണ് മനുഷ്യനെ രാഷ്ട്രീയവൽക്കരിക്കുന്നത് എന്ന പാഠം ഈ കഥകളുടെ അടിസ്ഥാന ശ്രുതിയാണ്. അസ്തിത്വത്തിന്റെ അതിജീവനങ്ങൾക്കിടയിൽ വന്നുപെടുന്ന സ്വകാര്യതകൾ സാമൂഹികവും രാഷ്ട്രീയവുമായ മാനങ്ങളിൽ കഥകളിൽ പുനഃപ്രതിഷ്ഠിക്കപ്പെടുന്നു.
– എൻ. ശശിധരൻ

അടിച്ചമർത്തപ്പെട്ടവരുടെ, ഓരങ്ങളിലേക്ക് തുടച്ചുനീക്കപ്പെട്ടുകൊണ്ടിരിക്കുന്നവരുടെ ജീവിതങ്ങളാണ് ഏറിയ പങ്കും. മുഖ്യധാരകളുടെ പ്രകാശമാനമായ ഇടങ്ങളിൽനിന്ന് നിരന്തരം ബഹിഷ്കൃതരാകുന്നവന്റെ പ്രാണഭയവും ജീവിതാസക്തിയും ആ കഥകളുടെ സ്പന്ദനമാവുകയും ചെയ്യുന്നു. ആനന്ദകരമോ ആഹ്ലാദദായകമോ ആയ ഒന്നും ഇല്ലാഞ്ഞിട്ടും അവർ ജീവിതത്തെ കൈവെടിയുന്നില്ലെന്നു മാത്രമല്ല, കൂടുതൽ തീവ്രമായി ചേർത്തുപിടിക്കുന്നിടത്താണ് ഈ കഥകൾ അതിന്റെ പ്രതിരോധാത്മക സ്വഭാവത്തെ അടയാളപ്പെടുത്തുന്നത്.
– ഡോ. ജിസ ജോസ്

അലങ്കാരനെ രണ്ടാമതും മൂന്നാമതും കൊന്ന വിധം, നമ്പ്യാർസ് ബ്ലേക്ക് മാജിക്, ഇന്ത്യൻ ഇയർബുക്ക്, ഇടയ്ക്കാട് മാജിക് സ്റ്റേഷൻ… തുടങ്ങി വ്യത്യസ്തമായ അനുഭവപരിസരങ്ങൾകൊണ്ടും നിരീക്ഷണശേഷി കൊണ്ടും നൂതനത്വം പുലർത്തുന്ന കഥകൾ.

The Author

You're viewing: EMSINTE PRASANGANGAL 160.00 144.00 10% off
Add to cart