Only logged in customers who have purchased this product may leave a review.
ഇടശ്ശേരിക്കവിതകള്‍ -സമ്പൂര്‍ണ്ണസമാഹാരം
₹500.00 ₹400.00
20% off
Out of stock
Get an alert when the product is in stock:
”വഴങ്ങാന്‍ കൂട്ടാക്കാത്ത ഭാഷയെ തന്റെ ആജ്ഞാനുവര്ത്തിയാക്കുന്നതിന് ഈ കവി അനുഷ്ഠിച്ച ആദ്യകാലാഭ്യാസങ്ങള് ഈ സമാഹാരത്തിന്റെ തുടക്കത്തില്‍ നമുക്ക് കാണാം. വയസ്സ് മൂത്ത സമകാലികര്‍ പല വിധത്തില്‍ പ്രപഞ്ചനം ചെയ്തിട്ടുള്ള ആശയങ്ങള്‍ , തനിക്ക് വഴങ്ങിത്തുടങ്ങിയ ഭാഷയില്‍ ആവിഷ്കരിക്കുന്ന അനുകരണകാലഘട്ടത്തിലെ സൃഷ്ടികളും അവയോടൊപ്പമുണ്ട്. ക്രമേണ ശൈലീസ്ഥൈര്യം നേടിയെടുത്ത കവി വിഷയസ്വീകരണത്തിലും പ്രതിപാദനത്തിലും തനതായ, വ്യതിരിക്തമായ വ്യക്തിത്വം ആര്ജിക്കുന്നതും നമുക്ക് ഈ സമാഹാരത്തില്‍ വ്യക്തമായി നിരീക്ഷിക്കാം. ഇടശ്ശേരിയുടെ പൗരഷം മുറ്റിയ കവിവ്യക്തിത്വത്തിന്റെ അനുക്രമവികാസവും പാര്യന്തികസാഫല്യവും കാണുന്നതിന് ഈ സമാഹാരത്തെ മാത്രമേ ആശ്രയിക്കേണ്ടു”- എന്‍ . വി. കൃഷ്ണവാരിയര്‍
മലയാളത്തിന്റെ മഹാകവി ഇടശ്ശേരി ഗോവിന്ദന് നായരുടെ സമ്പൂര്‍ണ കവിതാസമാഹാരം. 1929 മുതല്‍ 1974 വരെ 45 വര്‍ഷങ്ങളില്‍ വ്യാപിച്ചുകിടന്ന ഇടശ്ശേരിയുടെ കാവ്യസപര്യയുടെ സദ്ഫലങ്ങള്‍.
പുതിയ പതിപ്പ്.
ഗവേഷണം, എഡിറ്റിങ്: പ്രൊഫ.കെ.ഗോപാലകൃഷ്ണന്
എന്‍ .വി. കൃഷ്ണവാരിയരുടെ അവതാരിക.
കവര്‍ : ശ്രീലാല്‍ . എ.ജി
1906 ഡിസംബര്‍ 23ന് കുറ്റിപ്പുറത്തെ ഇടശ്ശേരിത്തറവാട്ടില്‍ ജനിച്ചു. അച്ഛന്: പി. കൃഷ്ണക്കുറുപ്പ്. അമ്മ: ഇടശ്ശേരിക്കളത്തില്‍ കുഞ്ഞിക്കുട്ടിയമ്മ. ഔപചാരിക വിദ്യാഭ്യാസാനന്തരം ആലപ്പുഴയിലെത്തി വക്കീല്‍ ഗുമസ്തനായി പരിശീലനം നേടി. പിന്നീട് 1930കളില്‍ കോഴിക്കോട്ടെത്തി ഗുമസ്തപ്പണി തുടര്‍ന്നു. അക്കാലത്ത് ഗാന്ധിസത്തില്‍ ആകൃഷ്ടനായി. നേരിട്ടല്ലെങ്കിലും സ്വാതന്ത്ര്യസമരത്തില്‍ ചെറിയ പങ്കുവഹിച്ചു. പൊന്നാനിയിലെ കൃഷ്ണപ്പണിക്കര്‍ വായനശാല കേന്ദ്രീകരിച്ചായിരുന്നു സാഹിത്യപ്രവര്‍ത്തനം. ഇതിന്റെ സ്ഥാപകനായിരുന്നു അദ്ദേഹം. സ്വതന്ത്രഭാരതം എന്ന രഹസ്യപത്രത്തിന്റെ പ്രചാരകനുമായിരുന്നു. 1938ല്‍ ഇടക്കണ്ടി ജാനകിയമ്മയെ വിവാഹം ചെയ്തു. ബഹുമതികള്‍: കൂട്ടുകൃഷി എന്ന നാടകത്തിനും ഭപുത്തന് കലവും അരിവാളും' എന്ന കവിതാസമാഹാരത്തിനും മദിരാശി ഗവണ്മെന്റിന്റെ പുരസ്കാരങ്ങള്‍. ഭകാവിലെപ്പാട്ടി'നു കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം. ഭഒരു പിടിനെല്ലിക്ക'യ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്. ഭഅന്തിത്തിരി'ക്ക് 1979ല്‍ മരണാനന്തര ബഹുമതിയായി ആശാന് െ്രെപസും. മലബാറിലെ കേന്ദ്ര കലാസമിതിയുടെ പ്രസിഡന്റ്, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം ഡയറക്ടര്‍, കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, സമസ്ത കേരള സാഹിത്യ പരിഷത്ത് എന്നീ സ്ഥാപനങ്ങളില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സതീശ്നാരായണന്, ഹരികുമാര്‍ (കഥാകൃത്ത്), ഗിരിജാരാധാകൃഷ്ണന്, ഉണ്ണിക്കൃഷ്ണന്, മാധവന്, ഡോ. ദിവാകരന്, അശോകകുമാര്‍, ഉഷാരഘുപതി എന്നിവര്‍ മക്കളാണ്. 1974 ഒക്ടോബര്‍ 16ന് അന്തരിച്ചു.
Reviews
There are no reviews yet.