ഡോംഗ്രിയില്‍ നിന്ന് ദുബായിലേക്ക്
₹300.00
2 in stock
ഏതുനിലയിലും മുംബൈമാഫിയയെക്കുറിച്ചുള്ള മികച്ച പുസ്തകം – അനില്‍കപൂര്‍
ഈ പുസ്തകത്തിനുവേണ്ടിയായിരുന്നില്ലെങ്കില് വദാല ഷൂട്ടൗട്ട് ഉണ്ടാകുമായിരുന്നില്ല – സഞ്ജയ് ഗുപ്ത
കഥപറച്ചിലിന്റെ മികച്ച തച്ചനാണ് ഹുസൈന് സെയ്ദി – ജോണ്‍ ഏബ്രഹാം
മുംബൈ മാഫിയയുടെ അധോതലചരിത്രം തികച്ചും വസ്തുനിഷ്ഠമായി അന്വേഷിച്ചറിയാനുള്ള ആദ്യകാലത്തെ ശ്രമമാണ് ഇൂ പുസ്തകം. ഇന്ത്യാചരിത്രത്തെ ആകാംഷയുടെ മുള്‍മുനയില്‍ നിറുത്തിയ ഹാജി മസ്താന്, കരീംലാലാ, വരദരാജന് മുതലിയാര്‍, ഛോട്ടാ രാജന്, അബുസലിം തുടങ്ങിയ കുപ്രസിദ്ധ മാഫിയനേതാക്കളുടെയും ഒരു പോലീസുദ്യോഗന്ഥന്റെ മകനായി ജനിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ മാഫിയ നേതാവായിത്തീര്‍ന്ന ദാവൂദ് ഇബ്രാഹിമിന്റെയും കഥയാണ് ഈ പുസ്തകത്തില്‍ വരുന്നത്. ഇന്ത്യന്‍ പോലീസ് സേനയുടെ എന്നത്തെയും വെല്ലുവിളിയായ ദാവൂദ് ഇബ്രാഹിമിന്റെ കഥ ഈ പുസ്തകത്തില്‍ നേര്‍ക്കാഴ്ച പോലെ കാണാം.
ഇന്ത്യയിലെ കുറ്റകൃത്യങ്ങളുടെ ചരിത്രത്തില്‍ നിരവധി നാഴികക്കല്ലുകളുണ്ട്. പത്താന്മാരുടെ ഉയിര്‍പ്പ്, ദാവൂദ് സംഘത്തിന്റെ രൂപീകരണം, ബോളിവുഡ് സിനിമാലോകവും അധോലോകവും തമ്മിലുള്ള ബന്ധം, പാക്കിസ്താന്റെ ഇടപെടലുകള്‍ തുടങ്ങി രാഷ്ട്രീയവ്യവഹാരവുമായും, മതവര്ഗ്ഗീയതയുമായും കലയുമായുമെല്ലാം ബന്ധപ്പെട്ടു കിടക്കുന്ന അതിസങ്കീര്‍ണ്ണമായ അധോലോകത്തിന്റെ നാള്‍വഴികള്‍ സാഹസികനായ ഒരു പത്രപ്രവര്‍ത്തകന്റെ തൂലികയിലൂടെ അടയാളപ്പെട്ടിരിക്കുകയാണ് ഈ പുസ്തകത്തില്‍.
Reviews
There are no reviews yet.