Book Dharmmachakram
Book Dharmmachakram

ധര്‍മചക്രം

165.00

5 in stock

Author: Unnikkrushnan Puthoor Category: Language:   Malayalam
ISBN 13: 978-81-8266-3030-2 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

വേദാന്തദര്‍ശനങ്ങള്‍ക്കും ചാര്‍വാകദര്‍ശനങ്ങള്‍ക്കുമൊക്കെ മുന്‍പ് പ്രാചീനഭാരതത്തിലെ ഭോഗഭൂമിവ്യവസ്ഥയില്‍നിന്ന് കര്‍മഭൂമിയുഗമെന്ന ആധുനിക സംസ്‌കാരചരിത്രം രൂപപ്പെടുത്തിയ ജൈനമിഥോളജിയാണ് ധര്‍മചക്രത്തിലെ കഥയ്ക്കാധാരം. ദേശവും കാലവും ദ്രവ്യവും ഭാവവുമനുസരിച്ച് വസ്തുക്കളുടെ വൈവിധ്യത്തെപ്പറ്റി ചിന്തിക്കാന്‍ മനുഷ്യനെ പ്രേരിപ്പിച്ച ജൈനാചാര്യന്മാര്‍ ലോകവാസ്തവികതയുടെ സമൃക് ദര്‍ശനം കണ്ടെത്തിയവരാണ്. ആദിതീര്‍ഥങ്കരനായ ഘഷഭനാഥന്റെയും പുത്രന്മാരുടെയും കഥ പറയുന്ന ധര്‍മചക്രം ജൈനദര്‍ശനങ്ങളുടെ അടിസ്ഥാനശിലകളായ ജീവതത്ത്വം, അജീവതത്ത്വം, അഹിംസ തുടങ്ങി തത്ത്വമേഖലകളെയെല്ലാം സ്​പര്‍ശിച്ചുകൊണ്ടാണ് ഇതള്‍വിടരുന്നത്. അധികാരമോ ധര്‍മമോ നിലനില്‍ക്കുക എന്ന മൂല്യവിചിന്തനത്തിലൂടെ ആര്‍ഷഭൂസംസ്‌കാരത്തിന്റെ വ്യാമിശ്രതകളെ അനാവരണംചെയ്യുന്ന അസാധാരണ നോവല്‍. ഭൗതികവും ആത്മീയവുമായ സമസ്യകള്‍ക്ക് നോവലിലൂടെ പുതൂര്‍ ഉത്തരം തേടുന്നു.

The Author
Unnikkrushnan Puthoor

മലയാളത്തിലെ പ്രശസ്ത കഥാകൃത്ത്, നോവലിസ്റ്റ്. 1933ല്‍ തൃശ്ശൂര്‍ ജില്ലയിലെ എങ്ങണ്ടിയൂരില്‍ ജനിച്ചു. അച്ഛന്‍ കല്ലാത്ത് ചുള്ളിപ്പറമ്പില്‍ ശങ്കുണ്ണിനായര്‍. അമ്മ പുതൂര്‍ ജാനകിഅമ്മ. ചാവക്കാട് ബോര്‍ഡ് സ്‌കൂളിലും പാലക്കാട് ഗവ. വിക്ടോറിയ കോളേജിലും വിദ്യാഭ്യാസം. രാഷ്ട്രീയപ്രവര്‍ത്തകനും(സോഷ്യലിസ്റ്റ് പ്രസ്ഥാനം) തൊഴിലാളി നേതാവുമായിരുന്നു. ഗുരുവായൂര്‍ ദേവസ്വം ലൈബ്രറി എസ്റ്റാബ്ലിഷ്‌മെന്റ് വകുപ്പുമേധാവിയായി ഔദ്യോഗിക ജീവിതത്തില്‍നിന്നും വിരമിച്ചു. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗം, കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍, നിര്‍വാഹകസമിതി അംഗം, സംഗീത നാടക അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗം, പ്രസിഡന്റ്, ഭക്തപ്രിയ മാസികയുടെ സ്ഥാപക പത്രാധിപസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അറുനൂറോളം കഥകള്‍ എഴുതി. ആദ്യ കഥാസമാഹാരം കരയുന്ന കാല്പാടുകള്‍. ഇരുപത്തിയൊന്‍പത് കഥാസമാഹാരങ്ങള്‍, പതിനഞ്ച് നോവലുകള്‍, ഒരു കവിതാസമാഹാരം, ജീവചരിത്രം, അനുസ്മരണങ്ങള്‍ തുടങ്ങി അന്‍പതോളം കൃതികള്‍ പ്രസിദ്ധീകരിച്ചു. ബലിക്കല്ല്(ഇംഗ്ലീഷിലും തമിഴിലും പരിഭാഷപ്പെടുത്തിയിട്ടുണ്ട്), നാഴികമണി, മനസ്സേ ശാന്തമാകൂ, ആട്ടുകട്ടില്‍, പാവക്കിനാവ്, ആനപ്പക, ആത്മവിഭൂതി, അമൃതമഥനം, ജലസമാധി, വേദനകളും സ്വപ്‌നങ്ങളും, നിദ്രാവിഹീനങ്ങളായ രാവുകള്‍, ഡെലന്‍തോമസിന്റെ ഗാനം, സുന്ദരി ചെറ്യേമ്മ, നക്ഷത്രക്കുഞ്ഞ്, ഗോപുരവെളിച്ചം, മകന്റെ ഭാഗ്യം, കംസന്‍, ഒരു ദേവാലയത്തിന് ചുറ്റും, തള്ളവിരല്‍, പുതൂരിന്റെ കഥകള്‍, മറക്കാനും പൊറുക്കാനും, തിരഞ്ഞെടുത്ത കഥകള്‍, കാലത്തിന്റെ കളി, എന്റെ നൂറ്റൊന്ന് കഥകള്‍ തുടങ്ങിയവ മുഖ്യകൃതികള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്(ബലിക്കല്ല്), ജി. സ്മാരക അവാര്‍ഡ്(നാഴികമണി), പത്മപ്രഭാ പുരസ്‌കാരം(എന്റെ നൂറ്റൊന്ന് കഥകള്‍) എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: തങ്കമണിഅമ്മ. മക്കള്‍: ഷാജു, ബിജു. വിലാസം: ജാനകീസദനം, ഗുരുവായൂര്‍.

Reviews

There are no reviews yet.

Add a review