Only logged in customers who have purchased this product may leave a review.
ദന്തസിംഹാസനം
₹750.00 ₹600.00
20% off
Out of stock
₹750.00 ₹600.00
20% off
Out of stock
IVORY THRONE
മനു എസ്. പിള്ള
5-ാം പതിപ്പ്
തിരുവിതാംകൂർ രാജവംശത്തിന്റെ അതിശയകരമായ നാൾവഴികൾ
ക്രിസ്ത്യാനികളെയും സുഗന്ധവ്യഞ്ജനങ്ങളെയും തേടി 1498-ൽ വാസ്കോ ഡ ഗാമ കേരളത്തിന്റെ മണ്ണിൽ കാലുകുത്തിയതോടെ രാഷ്ട്രീയ വൈരം കേരളക്കരയെ പിടിച്ചുലച്ചു. പ്രാദേശികഭരണകൂടങ്ങൾ ചീട്ടു കൊട്ടാരം പോലെ തകർന്നുവീണു. സാർവജനീനസ്വഭാവം കാത്തു സൂക്ഷിച്ചിരുന്ന അറബ് -ജൂത -ചൈനീസ് വ്യാപാരികളും നിപുണരായ സാമൂതിരിമാരും ഉൾപ്പെടുന്ന ഒരു സമൂഹം ചിതറിത്തെറിക്കുകയും രക്തച്ചൊരിച്ചിലിന്റെയും അരാജകത്വത്തിന്റെയും ഒരു യുഗത്തിന് തുടക്കമാവുകയും ചെയ്തു. അതിനിടയിൽനിന്നും ഉദയം ചെയ്ത മാർത്താണ്ഡവർമ എന്ന മഹാരാജാവ് പടിഞ്ഞാറിന്റെ ആയുധങ്ങളെ കിഴക്കിന്റെ രീതികളുമായി സംയോജിപ്പിച്ചുകൊണ്ട് തിരുവിതാംകൂർ രാജവംശത്തിനെ അതിന്റെ ഔന്നത്യത്തിലെത്തിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രബലമായ നാട്ടുരാജ്യങ്ങളിലൊന്നിൽ അരങ്ങേറിയ നാടകീയ കലഹങ്ങൾക്കും സംഘർഷങ്ങൾക്കും പിന്നീടുള്ള രണ്ടു നൂറ്റാണ്ടുകൾ സാക്ഷ്യംവഹിച്ചു. ചരിത്രത്തിന്റെ വിസ്മൃതിയിൽ മറഞ്ഞ തിരുവിതാംകൂറിലെ അവസാനത്തെ റാണിയായിരുന്ന സേതുലക്ഷ്മി ബായിയുടെ ജീവിതത്തെ കേന്ദ്രീകരിച്ച് തിരുവിതാംകൂർ രാജവംശത്തിന്റെ ചരിത്രവും അധികാര വടംവലികളും രണ്ടു സഹോദരിമാർക്കിടയിലെ മാത്സര്യങ്ങളും മനു എസ്. പിള്ള ദന്തസിംഹാസനത്തിലൂടെ അവതരിപ്പിക്കുന്നു. ദീർഘകാലത്തെ ഗവേഷണങ്ങൾക്കൊടുവിൽ അദ്ദേഹം കണ്ടെത്തിയ വിവരങ്ങൾ വായനക്കാരെ തികച്ചും വിസ്മയഭരിതരാക്കും.
വിവർത്തനം- പ്രസന്ന കെ. വർമ്മ
Only logged in customers who have purchased this product may leave a review.
Reviews
There are no reviews yet.