Only logged in customers who have purchased this product may leave a review.
സിനിമ സംസ്കാരം
₹70.00 ₹56.00
20% off
Out of stock
Get an alert when the product is in stock:
ലോകപ്രശസ്ത സിനിമാസംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് എഴുതിയ സിനിമാലേഖനങ്ങളുടെ അപൂര്‍വ്വസമാഹാരം.
”ജീവിക്കുന്ന സമൂഹവുമായി ഇടപെടുന്ന സിനിമയാണ് നമുക്കാവശ്യം. എന്നു പറയുമ്പോള്‍ അന്നന്നു കാണുന്ന അനീതികള്‍, അക്രമങ്ങള്‍, പോരായ്മകള്‍ എല്ലാം കൊരുത്ത് മുദ്രാവാക്യം മുഴക്കുന്ന സിനിമ എന്ന് അതിനര്‍ഥമില്ല.
എല്ലാ സൃഷ്ടികളുടെയും ഉത്തേജകമായ ഉറവിടം ഒരു ഇന്നലെയിലാണ് കുടികൊള്ളുന്നത്. നടപ്പിലുള്ള ഇന്ന് ഇന്നലെയാവുന്നത് നിമിഷാര്‍ധങ്ങളുടെ വേഗത്തിലാണ്. അറിയാതെ, ഓര്‍ക്കാതെ ഇന്നുകള്‍ ഇന്നലെയില്‍ ലയിച്ച് ഇന്നലെയുടെ ആഴവും വിസ്തൃതിയും കൂട്ടിക്കൊണ്ടേയിരിക്കുന്നു. അതുകൊണ്ട് ഇന്നലെയെന്ന അനുഭവഖനിയെ മറന്നുകൊണ്ടോ മറച്ചുകൊണ്ടോ ഒരു സൃഷ്ടിയും സാധ്യമല്ലതന്നെ. മറിച്ചുള്ള, ഇന്നിന്റെ പിന്നാലെയുള്ള വൃഥാ പ്രയാണം ആധുനികതയെപ്പറ്റിയും നവീനതയെപ്പറ്റിയുമുള്ള വഴി പിഴച്ച ധാരണകള്‍ നയിക്കുന്നതാണ്.
നടപ്പിലുള്ള ഇന്ന് അതിന്റെ ക്ഷണികതകൊണ്ടും അടുപ്പംകൊണ്ടും അവ്യക്തമാണ്. വരാനുള്ള നാളെയാവട്ടെ പൂര്‍ണമായും അജ്ഞാതവും. നമുക്ക് തിരിഞ്ഞുനോക്കാനും ഉള്‍ക്കൊള്ളാനും സമഗ്രതയില്‍ അനുഭവിക്കാനും കിട്ടുന്നത് ഇന്നലെയെ മാത്രമാണ്. അതുകൊണ്ടുതന്നെ കലാസൃഷ്ടികള്‍ ഇന്നലത്തെ അനുഭവത്തിന്റെ ഓര്‍മകളില്‍ പൂക്കുന്ന ഭാവനയുടെ സൃഷ്ടികളാകുന്നു. ഇവിടെ അനുഭവം, ഓര്മ, ഭാവന എന്നീ പ്രതിഭാസങ്ങള്‍ക്കിടയിലെ അകലങ്ങളില്‍ സൃഷ്ടിയുടെ രഹസ്യങ്ങള്‍ ഒളിഞ്ഞിരിക്കയാണ്.
ഓര്‍മകള്‍ ഉണ്ടായിരുന്നാല്‍ മാത്രംപോരാ. അവയെ ജനിപ്പിക്കുന്ന അനുഭവങ്ങള്‍ക്ക് ആഴവും അര്‍ഥവും ധ്വനിയും സൗന്ദര്യവും ഉണ്ടാവണം, വ്യക്ത്യനുഭവങ്ങള്‍ അനുവാചകര്‍ക്കും ഒപ്പം പങ്കിടാന്‍ തരത്തിലുള്ള സാര്‍വലൗകികത സ്വായത്തമായുള്ളവയായിരിക്കയും വേണം.”-അടൂര്‍ ഗോപാലകൃഷ്ണന്
രാജ്യാന്തരപ്രശസ്തനായ ചലച്ചിത്ര സംവിധായകന്, നിര്‍മാതാവ്, തിരക്കഥാകൃത്ത്. 1941ല്‍ അടൂരില്‍ ജനിച്ചു. ഗാന്ധിഗ്രാം റൂറല്‍ യൂണിവേഴ്സിറ്റിയിലും പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലും പഠനം. നാഷണല്‍ സാമ്പിള്‍ സര്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്നു. 'സ്വയംവരം' എന്ന ആദ്യചിത്രത്തിലൂടെ ദേശീയശ്രദ്ധയിലേക്കുയര്ന്നു. കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം അനന്തരം, മതിലുകള്‍, വിധേയന്, കഥാപുരുഷന്, നിഴല്‍ക്കുത്ത്, നാലു പെണ്ണുങ്ങള് ഇവ പ്രശസ്ത ചിത്രങ്ങള്‍. കാന്‍, വെനീസ്, ബര്‍ലിന്‍ തുടങ്ങിയ അന്തര്‍ദേശീയ മേളകളില്‍ ഇവ പ്രദര്‍ശിപ്പിച്ചിട്ടു്. വെനീസ്, സിംഗപ്പൂര്‍, ഹവാലി, ഡല്‍ഹി തുടങ്ങിയ ചലച്ചിത്രമേളകളില്‍ ജൂറിയായിരുന്നു. പത്മവിഭൂഷണ്‍, പത്മശ്രീ, ഭാഭാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്, എട്ടു തവണ ദേശീയ അവാര്‍ഡുകള്‍, നിരവധി സംസ്ഥാന അവാര്‍ഡുകള്‍, ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് അവാര്‍ഡ്, അന്തര്‍ദേശീയ നിരൂപകസംഘടനയുടെ പുരസ്കാരങ്ങള്‍ ഇവ ലഭിച്ചു. ഫ്രഞ്ച് ഗവണ്മെന്റ് ഭകമാന്ഡര് ഓഫ് ദ ഓര്‍ഡര്‍ ഓഫ് ആര്‍ട്സ് ലെറ്റേഴ്സ്' നല്കി ആദരിച്ചു. സിനിമയുടെ ലോകം, സിനിമാനുഭവം എന്നിവ പ്രശസ്ത കൃതികള്‍. ഭാര്യ: സുനന്ദ. മകള്‍: അശ്വതി.
Reviews
There are no reviews yet.