Only logged in customers who have purchased this product may leave a review.
ചെറുകഥയുടെ ഛന്ദസ്സ്
₹80.00 ₹64.00
20% off
Out of stock
₹80.00 ₹64.00
20% off
Out of stock
മലയാള ചെറുകഥാ സാഹിത്യത്തിലെ മൂന്നു പ്രധാന കാലഘട്ടങ്ങള്‍ പ്രതിനിധീകരിക്കപ്പെടുന്ന മികവുറ്റ ഏതാനും കഥകളെ താരതമ്യ വിമര്‍ശനത്തിന്റെ സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് അപഗ്രഥിക്കുന്ന കൃതിയാണിത്. എം.പി. പോളിന്റെ ‘ചെറുകഥാസാഹിത്യത്തി’നു ശേഷം താത്ത്വികമായൊരു തലത്തില്‍നിന്നുകൊണ്ട് ചെറുകഥ എന്ന സാഹിത്യരൂപത്തെ സമീപിക്കാന്‍ ശ്രമിച്ച ആദ്യത്തെ വിമര്‍ശനകൃതിയും ഇതുതന്നെ. കഥാപഠനം സര്‍ഗാത്മകസൗന്ദര്യം കൈവരിക്കുന്നതിന് ഉദാഹരണമായി നിരൂപകര്‍ ഈ കൃതി ചൂണ്ടിക്കാട്ടുന്നു. ഗ്രന്ഥനാമത്തില്‍ അടങ്ങിയിരിക്കുന്ന കാവ്യാത്മകധ്വനി ഈ വിമര്‍ശന ഗ്രന്ഥത്തിന്റെ രചനാശില്പത്തിലും സാക്ഷാത്കാരം കൊള്ളുന്നു.
സാഹിത്യവിമര്‍ശകന്‍, ചലച്ചിത്രനിരൂപകന്‍, തിരക്കഥാകൃത്ത്, സംവിധായകന്. 1949ല്‍ പാലക്കാട്ട് ജനിച്ചു. സാഹിത്യത്തെയും സിനിമയെയും ആസ്പദമാക്കിയുള്ള ദേശീയവും അന്തര്‍ദേശീയവുമായ പല സെമിനാറുകളിലും കോണ്‍ഫറന്‍സുകളിലും പങ്കെടുത്തിട്ടുണ്ട്. ദേശീയ ഫീച്ചര്‍ഫിലിം അവാര്‍ഡ് ജൂറിയിലും ഇന്ത്യന്‍ പനോരമയിലേക്ക് ഫീച്ചര്‍ ഫിലിംസ് തിരഞ്ഞെടുക്കുന്ന പാനലിലും അംഗമായിരുന്നു. കാഴ്ചയുടെ അശാന്തി എന്ന കൃതി 1987ലെ മികച്ച ചലച്ചിത്രപഠന ഗ്രന്ഥത്തിനുള്ള ദേശീയ സംസ്ഥാന ബഹുമതികള്‍ നേടി. ശ്രാദ്ധം എന്ന ഫീച്ചര്ഫിലിമിന്(1995) മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡും സ്വാതിചിത്ര ജനകീയ അവാര്‍ഡും ലഭിച്ചു. ശ്രാദ്ധം, രോഗത്തിന്റെ പൂക്കള്‍, മൗനംതേടുന്ന വാക്ക്, കാഴ്ചയുടെ അശാന്തി തുടങ്ങിയവ പ്രധാനകൃതികള്‍.
Only logged in customers who have purchased this product may leave a review.
Reviews
There are no reviews yet.