₹250.00
2 in stock
ഇന്ത്യന്‍ ചരിത്രകാരന്മാരില് പ്രഥമഗണനീയനായ പ്രൊഫ. എം.ജി.എസ്. നാരായണന്റെ പ്രധാന ചരിത്രലേഖനങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്. ഇന്ത്യാചരിത്രത്തില്‍ പൊതുവേയും കേരളചരിത്രത്തില്‍ പ്രത്യേകിച്ചും രൂപംകൊണ്ട സംഭവങ്ങളും പ്രസ്ഥാനങ്ങളും തെളിവുകളുടെ പിന്‍ബലത്തില്‍ വസ്തുനിഷ്ഠമായി അദ്ദേഹം വിശകലനം ചെയ്യുന്നു. കെട്ടുകഥകളിലും അര്‍ധസത്യങ്ങളിലും കെട്ടുപിണഞ്ഞുകിടന്നിരുന്ന കേരളചരിത്രത്തെ സാമൂഹ്യശാസ്ത്രയുക്തിയിലധിഷ്ഠിതമായ രീതിശാസ്ത്രത്തിന്റെ അടിസ്താനത്തില്‍ വിപ്ലവകരമായി നവീകരിക്കുകയാണ് എം.ജി.എസ്. ചെയ്യുന്നത്. തെളിവുകളേ, മുന്‍വിധികളോ പക്ഷഭേദങ്ങളോ ഇല്ലാതെ, നിര്‍ഭയമായി സമീപിക്കുന്നതിനും പ്രാചീന ലിപികളും ഭാഷയും ചരിത്രോപാദാനങ്ങളായി ഉപയോഗിക്കുന്നതിനും മലയാളിയെ പ്രാപ്തനാക്കിയ എം.ജി.എസ്സിന്റെ ലേഖനങ്ങള്‍ പ്രൗഢമായ ഭാഷയുടെയും ഗവേഷണമികവിന്റെയും ഉത്തമ ദൃഷ്ടാന്തമാണ്.
Reviews
There are no reviews yet.