Add a review
You must be logged in to post a review.
₹45.00 ₹36.00
20% off
Out of stock
പ്രശസ്ത കവി മുല്ലനേഴി കുട്ടികള്‍ക്കായി എഴുതിയ തേനൂറും കവിതകളുടെ കൂട്ടം.
പൂഴി പരത്തി ഹരിശ്രീയെഴുതി ഞാന്‍
പൂരിതാഹ്ലാദഭാവം,
അക്ഷരമാലയെഴുതി വിരലുക-
ളക്ഷമ കാട്ടുവോളം,
‘അ’ യില്‍നിന്നന്നുതുടങ്ങി സ്വരഭേദ-
ലോകമിതള്‍ വിടര്‍ത്തി
ആകയാലിന്നുമെന്‍ മുന്നില്‍ ‘അ’ നില്ക്കുന്നു
അമ്മയായ്, ആകാശമായ്.-അ എന്ന കവിതയില്‍ നിന്ന്
ചിത്രീകരണം:കെ. സുധീഷ്
കവിയും ചലച്ചിത്ര ഗാനരചയിതാവും നടനുമായ മുല്ലനേഴി നീലകണ്ഠന് 1948ല്‍ തൃശൂരിലെ അവിണിശ്ശേരിയില്‍ ജനിച്ചു. മോഹപ്പക്ഷി, നാറാണത്തുഭ്രാന്തന്, രാപ്പാട്ട്, പൊന്കൊട,ആനവാല്‍മോതിരം തുടങ്ങി അരഡസനോളം കൃതികള്‍ പ്രസിദ്ധീകരിച്ചു. സമതലം എന്ന നാടകകൃതിക്ക് 1995ല്‍ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. വി.ടി.യുടെ അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തിലെ മുല്ലനേഴിയുടെ വേഷം ശ്രദ്ധേയമായി രുന്നു. ചില സിനിമകളിലും അഭിനയിച്ചു. വിലാസം: മേലെ മുല്ലനേഴി മന, അവിണിശ്ശേരി, തൃശൂര്‍.
You must be logged in to post a review.
Reviews
There are no reviews yet.