കലിഗുള
₹125.00 ₹100.00
20% off
In stock
ആല്‍ബേര്‍ കമ്യൂ
പരിഭാഷ: ടി.എം. എബ്രഹാം
ശരീരം പങ്കുവെച്ച സഹോദരിയുടെ മരണം അയാളെ എടുത്തുവെച്ചത് നിരര്‍ത്ഥകമായ ജീവിതത്തിലേക്കായിരുന്നു. ജീവിതനിയമം പഠിപ്പിക്കാന്‍ സഹജീവികളുടെ ദയാരഹിതമായ അരുംകൊല അയാള്‍ക്ക് ഒരു സ്വഭാവമായി. ഭൂമിയില്‍ തളംകെട്ടിയതിനേക്കാള്‍ ഏറെ ചോര സ്വന്തം കിടപ്പറയില്‍ കന്യകമാരില്‍ നിന്നയാള്‍ ഒഴുക്കി. അസംബന്ധ നാടകവേദിയിലെ നാഴികക്കല്ലായ രചന. അധികാര പ്രമത്തതയും വ്യക്തിസ്വാതന്ത്ര്യവും തമ്മിലുള്ള നിരന്തര സംഘര്‍ഷത്തെ സംബന്ധിച്ച ദാര്‍ശനികധാരകള്‍ ഈ നാടകത്തിന്റെ ശക്തമായ അടിയൊഴുക്കാണ്. അധികാരഭ്രാന്ത് ചവിട്ടിക്കുഴച്ചിട്ട യുദ്ധാനന്തര ലോക ജീവിതത്തെ അന്യാപദേശം എന്ന ആഖ്യാന സങ്കേതത്തിലൂടെ അരങ്ങില്‍ വീണ്ടെടുക്കുന്നു ആല്‍ബേര്‍ കമ്യൂ. മനുഷ്യാവസ്ഥയെക്കുറിച്ചുള്ള സങ്കീര്‍ണമായ സങ്കല്പങ്ങള് മുന്നോട്ടുവെക്കുന്ന ദാര്‍ശനികകൃതി.