Add a review
You must be logged in to post a review.
₹75.00 ₹67.00
10% off
5 in stock
മലയാളസിനിമയിലെ ഇതിഹാസം ജോണ്‍ എബ്രഹാം കേന്ദകഥാപാത്രമായി വരുന്ന നോവല്‍ . നോവല്‍ രചനസങ്കല്പങ്ങളെ അട്ടിമറിക്കുന്ന നോവല്‍ . എങ്ങനെയാവാം നോവല്‍ എന്നതിനെ നിരന്തരം ആക്രമിക്കുന്ന ഒന്ന്. ജോണ്‍ എബ്രഹാമിനിപ്പോലെയൊരു നോവല്‍ .
‘രക്തമുഖനെന്ന കുരങ്ങന്റെയും കരാളമുഖനെന്ന മുതലയുടെയും സൗഹൃദത്തിന്റെ കഥ ഓര്‍മവരും ഈ കഥ പറയുമ്പോള്‍. ചതിയില്‍നിന്നും മരണത്തില്‍ നിന്നും മനഃസാന്നിധ്യംകൊണ്ടുമാത്രം രക്ഷപ്പെട്ടതാണ് ആ കുരങ്ങന്. എന്നാല്‍, വീണ്ടും അത്തിമരത്തില്‍ ഉയരത്തില്‍ കയറിയിരുന്ന രക്തമുഖന് പേടി തീര്‍ന്നപ്പോള്‍, മരത്തില്‍ എവിടെയും സൂക്ഷിച്ചിട്ടില്ലായിരുന്നെങ്കിലും, തന്റെ ശരീരത്തില്‍ത്തന്നെ ഉണ്ടായിരുന്നിട്ടും, സ്വന്തം ഹൃദയം തേടി കൊമ്പുകള്‍തോറും ചാടിയിട്ടുണ്ടാകും. ഒരു മരത്തില്‍നിന്ന് വേറൊരു മരത്തിലേക്ക്. ഒരു നദിക്കരയില്‍നിന്ന് വേറൊരു നദിക്കരയിലേക്ക്. സ്വന്തം ഹൃദയത്തെക്കുറിച്ച് അവന് പറഞ്ഞ നുണ, നുണതന്നെയോ എന്നു കണ്ടുപിടിക്കാന്‍. എനിക്കു തീര്‍ച്ചയാണ്. കരാളമുഖന്‍, മുതല, അവന്റെ ഭാര്യയോട് എന്തും പറയട്ടെ: കുരങ്ങന് ഹൃദയമില്ലെന്നോ, തന്നെ പറ്റിച്ചെന്നോ, പുഴയില്‍ വീണു ചത്തുപോയെന്നോ. അവള് വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യട്ടെ. എനിക്ക് തീര്‍ച്ചയാണ്, പുഴയില്‍ ഉടല് നനഞ്ഞുള്ള യാത്ര സൗഹൃദത്തെപ്പറ്റി ഒരു കഥ ആ മുതലയോടും പറഞ്ഞിരുന്നു…’
ഷീലയ്ക്ക് ചിരി വന്നു.
അവള് കളിത്തോക്കെടുത്തു. എന്റെ നെഞ്ചിനും വയറിനുമിടയില്‍ അമര്‍ത്തി, ‘ഠോ’ എന്ന് പൊട്ടിച്ചു…
You must be logged in to post a review.
Reviews
There are no reviews yet.