₹900.00 ₹720.00
20% off
Out of stock
നിത്യ ചൈതന്യ യതി
ജീവിതത്തെത്തന്നെ ഒരു ഗീതയാക്കിത്തീർത്ത നിത്യചൈതന്യയതിയുടെ ഇരുപതു വർഷത്തെ ഉപാസനയുടെ ഫലമാണ് ഭഗവദ്ഗീതാ സ്വാദ്ധ്യായം. ഗീതാ ദർശനങ്ങളെ ബാഹ്യമായും ആന്തരികമായും ഭൗതികമായും ആദ്ധ്യാത്മികമായും ലൗകികമായും അലൗകികമായും താത്ത്വികമായും പ്രായോഗികമായും സർവോപരി മനഃശാസ്ത്രപരമായും വിശദമാക്കുന്ന ഭഗവദ്ഗീതയുടെ ഏറ്റവും പുതിയ വ്യാഖ്യാനമാണ് ഈ ഗ്രന്ഥം. സംസ്കൃത ഭാഷാജ്ഞാനമില്ലാത്തവർക്കുപോലും ഭഗവദ്ഗീതയിലെ ഓരോ ശ്ലോകവും ഓരോ വാക്കും സ്വയം അർത്ഥനിർണ്ണയം ചെയ്ത് പഠിക്കാനുതകുന്ന സംവാദരൂപത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ ഭഗവദ്ഗീതാ വ്യാഖ്യാനമാണ് ഭഗവദ് ഗീതാസ്വാദ്ധ്യായം. ഭഗവദ്ഗീതയെ അവരവരുടെ ജീവിതഗീതയാക്കി ത്തീർക്കാൻ ഈ ഭഗവദ്ഗീതാ സ്വാദ്ധ്യായംകൊണ്ട് സാധിക്കുന്നു.
നാരായണഗുരുകുലം
വർക്കല