₹140.00 ₹112.00
20% off
In stock
കാറ്റുമൂടിയ ഭാരതാകാശത്തില്‍ ഒരു കോണിലൂടെ ഒരു നക്ഷത്രം പോലെ ബാബര്‍ വന്നെത്തി. ആ ദശാസന്ധിയില്‍ ബാബര്‍ ഇന്ത്യയില്‍ കുതിരപ്പുറത്തു കയറിവന്നത്, നിയതിക്ക് ഭാരതത്തോടു ചെയ്യാവുന്ന ഏറ്റവും ദയാപൂര്‍വമായ ആശംസയായിരുന്നു. വിശ്വചരിത്രത്തിലെ ഏറ്റവും ഘോരചരിതരായ സൈനികവിജിഗീഷുക്കളെന്നു വിളിക്കൊണ്ട തിമൂറിന്റെയും ചെങ്കിസ്ഖാന്റെയും പരാക്രമ പാരമ്പര്യങ്ങള്‍ക്ക് അവകാശിയായി വന്ന ബാബര്‍ യുദ്ധം ചെയ്യുമ്പോഴും കലാസാഹിത്യലോലുപനായിരുന്നു.
സൈനികങ്ങളായ നേട്ടങ്ങള്‍ ഇല്ലായിരുന്നുവെങ്കില്പ്പോലും അദ്ദേഹത്തിന്റെ കലാവൈഭവം ആദരിക്കപ്പെടുമായിരുന്നു. വെന്നു പറയാത്ത മുഗളചരിത്രകാരന്മാരില്ല.
– സുകുമാര്‍ അഴീക്കോട്
ചരിത്രവിദ്യാര്‍ഥികള്‍ക്കും ചരിത്രപ്രേമികള്‍ക്കും പ്രയോജനപ്രദമായ വിധത്തില്‍ മുഗള്‍ സാമ്രാജ്യ സ്ഥാപകനായ ബാബറുടെ ജീവചരിത്രം വിവരിക്കുന്ന പുസ്തകം.