Only logged in customers who have purchased this product may leave a review.
ആക്സെല്‍ മുന്തേയുടെ ഓര്‍മകള്‍
₹95.00 ₹76.00
20% off
Out of stock
Get an alert when the product is in stock:
സാന്‍ മിഷേലിന്റെ കഥാകാരനില്‍ നിന്ന് മറ്റൊരു ക്ലാസിക്.
വിസ്മയകരമായ അനുഭവങ്ങളും ഓര്‍മകളും ഹൃദയത്തിന്റെ ഭാഷയില്‍ അനാവൃതമാകുമ്പോള്‍ ആക്സെല്‍ മുന്തേ തന്റെ ജീവിതസ്മരണകളിലൂടെ നമ്മെ വീണ്ടും അദ്ഭുതപ്പെടുത്തുന്നു.
ഫിസിഷ്യന്‍, മനശ്ശാസ്ത്രജ്ഞന്, എഴുത്തുകാരന് എന്നീ നിലകളില്‍ പ്രശസ്തന്‍. 1857ല്‍ ഓക്സര്ഷമില് ജനിച്ചു. ഭദ സ്റ്റോറി ഓഫ് സാന്‍മിഷേല്‍' എന്ന കൃതി പാരീസിലും റോമിലുമുള്ള മുന്തെയുടെ അനുഭവങ്ങളും കാപ്രി (ഇറ്റലി)യിലെ ഭസാന്മിഷേല് വില്ല'യിലെ വിശ്രമകാല സ്മരണകളുമാണ്. ഈ കൃതി നിരവധി ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. ഫ്രാന്‍സിലെ മോണ്ട്പെല്ലിയറില്‍ നിന്ന് ഡോക്ടര്‍ ബിരുദം. പാരീസിലും ഇറ്റലിയിലും പ്രാക്ടീസ് ചെയ്തശേഷം സ്വീഡിഷ് റോയല്‍ ഫാമിലിയിലെ ഫിസിഷ്യനായി. പിന്നീട് സ്വീഡിഷ് രാജ്ഞി വിക്ടോറിയയുടെ പേഴ്സണല്‍ ഫിസിഷ്യനുമായി. 1897ലാണ് മുന്തേ എഴുതിത്തുടങ്ങിയത്. ആദ്യകൃതി ഭമെമ്മറീസ് ആന്‍ഡ് വാഗറീസില്' ഡോക്ടറെന്ന നിലയില്‍ പാരീസിലും ഇറ്റലിയിലും മുന്തേയ്ക്കുണ്ടായ അനുഭവങ്ങളാണ്. ഭലെറ്റേഴ്സ് ഫ്രം മോണിങ് സിറ്റി'യാണ് രണ്ടാമത്തെ കൃതി. പുസ്തകത്തില്‍നിന്നുള്ള റോയല്‍റ്റി കാപ്രിയിലെത്തുന്ന ദേശാടനപ്പക്ഷികള്ക്കായുള്ള സാങ്ച്വറിയുടെ സാമ്പത്തികസഹായത്തിനും ദരിദ്രര്‍ക്കുവേണ്ടിയും നീക്കിവെച്ചു. ഭദ മോഡേണ്‍ സെയ്ന്റ് ഫ്രാന്‍സിസ് ഓഫ് അസ്സീസി' എന്ന പേരില്‍ ഇത് അറിയപ്പെട്ടു. വേണ്ടത്ര പണം സമ്പാദിച്ചശേഷം മുന്തേ, കാപ്രിയില്‍ ടെബറിയസ് ചക്രവര്‍ത്തിയുടെ കൊട്ടാരം നിന്നിടത്ത് ഭസാന്മിഷേല്' എന്ന തന്റെ സ്വപ്നസൗധം നിര്‍മിച്ചു. ഒന്നാം ലോകമഹായുദ്ധകാലത്ത് ഇംഗ്ലീഷ് ഹോസ്പിറ്റലുകളില്‍ ജോലിചെയ്തു. 1942ല്‍ സ്വീഡനില്‍ തിരിച്ചെത്തി. ശിഷ്ടകാലം സ്റ്റോക്ഹോമിലെ കൊട്ടാരത്തില്‍ ചെലവഴിച്ചു. 1949 ഫിബ്രവരി 11ന് അന്തരിച്ചു. മുന്തേയുടെ വില്‍പ്പത്രപ്രകാരം ഭസാന്മിഷേല് വില്ല' സ്വീഡനു ലഭിച്ചു. ലോകമെമ്പാടുമുള്ള വായനക്കാരെ ആകര്‍ഷിച്ച ഭസാന്മിഷേലിന്റെ കഥ'യുടെ മലയാള പരിഭാഷ ആദ്യമായി ഖണ്ഡശഃ പ്രസിദ്ധീകരിച്ചത് മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ്. പിന്നീടിത് മാതൃഭൂമി ബുക്സ് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു. അന്തരിച്ച എന്‍.പി. അബ്ദുല്‍ നാസറാണ് മലയാള പരിഭാഷ നിര്‍വഹിച്ചത്.
Reviews
There are no reviews yet.