₹125.00 ₹100.00
20% off
Out of stock
കേരളചരിത്രത്തിൽ അജ്ഞാത ഭാഗങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒരു അമൂല്യ ചരിത്രഗ്രന്ഥം. ഭാർഗവക്ഷേത്രം എങ്ങനെ ഉണ്ടായി? പരശുരാമനും കേരളവും തമ്മിലുള്ള ബന്ധം എന്തായിരുന്നു? ആര്യന്മാർ സിന്ധിൽ നിന്നും എങ്ങനെ ഇവിടെ എത്തി? അവരുടെ കുടിയേറ്റ സമ്പ്രദായം ഏത് വിധത്തിലായിരുന്നു? ദേശക്ഷേത്രങ്ങൾ എങ്ങനെ ഉത്ഭവിച്ചു? കേരളത്തിലെ വർഗ്ഗങ്ങൾ ഏതെല്ലാമാണ്?
ആര്യന്മാരുടെ തൊഴിൽ വിഭജനം വരെയുള്ള ഭാർഗ്ഗവക്ഷേത്രവും പരശുരാമനും, ആര്യന്മാരുടെ ആഗമനം, ആദ്യത്തെ കുടിയേറ്റം, ദേശത്തിന്റെ ഉത്ഭവം, ദേശക്ഷേത്രം, ഇല്ലപ്പേരും ദേശപ്പേരും, വർഗ്ഗവും ജാതിയും, കേരളത്തിലെ വർഗ്ഗങ്ങൾ, സഹോദരഭർതൃത്വം നമ്പൂതിരിമാരിൽ, തൊഴിലും ജാതിയും എന്നിവ വിവരിക്കുന്ന പത്തു അദ്ധ്യായങ്ങൾ അടങ്ങിയിരിക്കുന്നു.
പ്രസാധകന്മാര്: പഞ്ചാംഗം പുസ്തകശാല, കുന്നംകുളം