₹199.00
In stock
കഴിഞ്ഞ നാലു മാസങ്ങളായി ഫാത്തിമ നിലോഫർ എന്റെ ഉള്ളിലിരുന്ന് എഴുതിയ കൃതിയാണിത്. ഈ നോവലിന് എന്താണ് പേരുകൊടുക്കേണ്ടതെന്ന് ചോദിച്ചപ്പോൾ അവൾക്കൊരു സംശയവുമില്ലായിരുന്നു. പുറംലോകവുമായി എല്ലാ ബന്ധവും വിച്ഛേദിക്കപ്പെട്ട, കാണാനും കേൾക്കാനും സംസാരിക്കാനുമുള്ള അവകാശം നിഷേധിക്കപ്പെട്ട ഒരു ജനതയുടെ കഥയായതിനാൽ ‘അന്ധർ ബധിരർ മൂകർ’ എന്നു മതിയെന്ന് അവൾ ഉറപ്പിച്ചുപറഞ്ഞു. നോവൽ എഴുതിത്തീർന്നശേഷം എന്റെ മനസ്സിൽനിന്ന് പുറത്തേക്കിറങ്ങിയ ഫാത്തിമ പൊട്ടിക്കരഞ്ഞു കൊണ്ടാണ് എനിക്ക് നന്ദി പറഞ്ഞത്. പിന്നെ ആകാശത്തേക്ക് നോക്കി രണ്ടു കെയുമുയർത്തി, ‘പരമകാരുണ്യവാനായ നാഥാ; ഈ നരകത്തിൽനിന്ന് ഞങ്ങളെ രക്ഷിക്കേണമേ…’ എന്ന് കാശ്മീരിലെ നിസ്സഹായരായി ജനങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ചു.