Add a review
You must be logged in to post a review.
₹90.00
9 in stock
ഓരോ വ്യക്തിയും സമൂഹത്തിന് മുതല്‍ക്കൂട്ടാണ്. സമൂഹത്തിന്റെ
ഉന്നമനം വ്യക്തികളുടെ വളര്‍ച്ചയെ ആശ്രയിച്ചിരിക്കുന്നു.
ഉത്തമ ആദര്‍ശങ്ങളുള്ള വ്യക്തികള്‍ സ്വന്തം ജീവിതത്തില്‍ അവ
പ്രാവര്‍ത്തികമാക്കിയാല്‍ ജീവിതം സുന്ദരവും സൃഷ്ടിപരവുമായിത്തീരും. അതില്‍നിന്നും മറ്റുള്ളവര്‍ പ്രചോദനം ഉള്‍ക്കൊള്ളും; അങ്ങനെ
അവര്‍ ജീവിതത്തെ നേരിടാന്‍ പ്രാപ്തരാവുകയും ചെയ്യും.
ഭാരതീയ ആധ്യാത്മികദര്ശനത്തില്നിന്നും ധര്‍മശാസ്ത്രത്തില്‍
നിന്നും ഉരുത്തിരിഞ്ഞ ചിന്തകളും ജീവിതശൈലികളുമാണ്
ഈ പുസ്തകത്തില്‍ വ്യക്തിത്വം ആകര്‍ഷകമാക്കാനായി
മുന്നോട്ടുവെക്കുന്നത്. ഏതൊരാള്‍ക്കും അനായാസം പിന്തുടരാവുന്നതും അനുശീലിക്കാവുന്നതുമാണവ. വരുംതലമുറകളുടെ കൈയില്‍
ലോകത്തിന്റെ ഭാവി സുരക്ഷിതമാക്കുവാന്‍ ഇവയ്ക്ക് സാധിക്കുക
തന്നെ ചെയ്യും. ഭാരതീയ ആധ്യാത്മികശാസ്ത്രത്തിന്റെ സാധനയില്നിന്നു ലഭിച്ച ഈ ജ്ഞാനം ലോകനന്മയ്ക്കായി പഠിക്കുകയും
സ്വായത്തമാക്കുകയും ചെയ്യാവുന്നതാണ്.
വ്യക്തിത്വം കൂടുതല്‍ ആകര്‍ഷകവും സൃഷ്ടിപരവും
സുന്ദരവുമാക്കിത്തീര്ക്കാന് സഹായകമായ പുസ്തകം
രണ്ടാം പതിപ്പ്
You must be logged in to post a review.
Reviews
There are no reviews yet.